HOME
DETAILS
MAL
യാത്രാവിലക്ക് മുസ്‌ലിങ്ങളോടുള്ള വിവേചനമാവുമോ എന്ന് യു.എസ് അപ്പീല്‍ കോടതി
backup
February 08 2017 | 07:02 AM
വാഷിങ്ടണ്‍: യാത്രാവിലക്ക് മുസ്‌ലിങ്ങളോടുള്ള വിവേചനമാവുമോ എന്ന് യു.എസ് അപ്പീല്‍ കോടതി. ലോകമുസ്ലിങ്ങളില്‍ 15 ശതമാനത്തെ മാത്രം ബാധിക്കുന്ന വിലക്ക് മുഴുവന്‍ മുസ്‌ലിങ്ങള്‍ക്കും എതിരാണോ എന്നാണ് കോടതിയുടെ ചോദ്യം.
വിലക്കുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം. കേസിലെ വിധി ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും.
ട്രംപിന്റെ യാത്രാ വിലക്ക് തീരുമാനം സിയാറ്റില്‍ ഫെഡറല്‍ ജഡ്ജ് നേരത്തെ തടഞ്ഞിരുന്നു. തീരുമാനം പുനഃസ്ഥാപിക്കണമെന്ന ഹരജി ഫെഡറല്‍ അപ്പീല്‍സ് കോര്‍ട്ട് തള്ളുകയും ചെയ്തിരുന്നു.
വിലക്കിനെതിരെ ലോകമെങ്ങും ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."