എങ്ങുമെത്താതെ കോട്ടക്കടവ് വിനോദസഞ്ചാര പദ്ധതി
വള്ളിക്കുന്ന്: ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും വള്ളിക്കുന്നിലെ കോട്ടക്കടവ് വിനോദ സഞ്ചാര കേന്ദ്രം അവതാളത്തില്‍. 1996 ല്‍ യു.കലാഥന് മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റാകുമ്പോഴാണ് പദ്ധതിക്ക് തുടക്കമായത്.
കോട്ടക്കടവിലെ പൊതുമരാമത്ത് വകുപ്പിന്റെ എഴുപത്തിയഞ്ച് സെന്റ് സ്ഥലം വിനോദ സഞ്ചാര വകുപ്പിനായി ഏറ്റെടുത്ത ശേഷം അവിടെ ബോട്ട് ജെട്ടി നിര്‍മിക്കുകയായിരുന്നു. കോട്ടക്കടവിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ബോട്ട് യാത്രക്കായി ആറ് ഫൈബര്‍ ബോട്ടുകളും വാങ്ങി ഉദ്ഘാടനം നടന്നതല്ലാതെ ബോട്ടുകള്‍ പദ്ധതിക്കായി ഉപയോഗിക്കാനായില്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബോട്ടുകള്‍ ഇപ്പോള്‍ എവിടെയാണെന്നുള്ള ചോദ്യത്തിന് അധികൃതര്‍ക്ക് മിണ്ടാട്ടമില്ലാത്ത അവസ്ഥയാണ്.
ബോട്ട് നങ്കൂരമിടാന്‍ ബോട്ട്ജെട്ടി നിര്‍മിച്ചെങ്കിലും ഉപയോഗശൂന്യമായതിനാല് അതും ഇപ്പോള്‍ നാമാവശേഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചാരകേന്ദ്രത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല.
പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തല്‍. ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായിരിക്കുകയാണ് കോട്ടക്കടവിലെ ഈ വിനോദസഞ്ചാര കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."