ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാസര്‍കോട്: മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നാളെ മുതല്‍ 11 വരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
കേരള കലാമണ്ഡലത്തിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കുന്ന സംഗീത നൃത്തശില്‍പ്പത്തോടെ ആരംഭിക്കുന്ന സാംസ്‌കാരികോത്സവം ഔദ്യോഗികമായി രാവിലെ 10.30 നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും. കവി സമ്മേളനം, സെമിനാറുകള്‍, നാടകാവതരണങ്ങള്‍ തുടങ്ങി വിവിധ പരിപാടികളിലായി സാഹിത്യകാരന്മാരായ എം. മുകുന്ദന്‍, ടി.ഡി രാമകൃഷ്ണന്‍, പ്രഭാവര്‍മ, സാറാ ജോസഫ്, ബെന്യാമിന്‍, ഡോ. ഖദീജാ മുംതാസ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പ്രമുഖരായ എഴുത്തുകാര്‍ സംബന്ധിക്കും.
10നു രാവിലെ പത്തിനു ഉദയഗിരി തിയേറ്റേഴ്‌സ് കോയമ്പത്തൂര്‍ അവതരിപ്പിക്കുന്ന നാടോടി കലകളുടെ പ്രദര്‍ശനം, 11നു ഉച്ചക്ക് രണ്ടിനു ഉസ്താദ് ഹസന്‍ ഭായിയുടെ ഷഹനായ് കച്ചേരി എന്നിവയും നടക്കും.
സമാപന ദിവസം നടക്കുന്ന സെമിനാര്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വിഷയമവതരിപ്പിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. വാസു ചേറോട് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."