ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച വിഷയത്തില്‍ മാണി സി.കാപ്പന് മാപ്പു പറഞ്ഞു
കോട്ടയം: അന്തരിച്ച എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് സംസാരിച്ച വിഷയത്തില്‍ പാര്‍ട്ടി നേതാവായ മാണി സി.കാപ്പന് മാപ്പു പറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ടി.പി പീതാംബരന് പറഞ്ഞു.
ഉഴവൂരിനെ പോലെയുള്ള 'ജോക്കറു'കളെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു മാണി സി.കാപ്പന്റെ പരാമര്‍ശം. ഉഴവൂര്‍ വിജയന് തന്നിഷ്ടത്തിനൊത്താണ് പാര്‍ട്ടിയെ നയിച്ചിരുന്നതെന്നും വിജയന്റെ നേതൃസമയത്ത് പാര്‍ട്ടി രണ്ടായി മാറിയിരുന്നുവെന്നും മാണി സി.കാപ്പന് പറഞ്ഞിരുന്നു.
കാപ്പന്റെ ഈ പ്രസ്താവനയ്ക്കെതിരേ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനും എ.കെ ശശീന്ദ്രന് എം.എല്‍.എയും രംഗത്തെത്തിയിരുന്നു. കാപ്പന് മാപ്പു പറയണമെന്ന് ഇരുവരും ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."