ഗർഭിണികളുടെ ശ്രദ്ധയ്ക്ക്; പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുഞ്ഞിനാപത്ത്
ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങളില്‍ പെട്ടതാണല്ലോ ഗര്‍ഭകാലം പക്ഷേ ഗര്‍ഭിണികള്‍ ചിലകാര്യങ്ങളില്‍ ശ്രദ്ധിച്ചെ പറ്റൂ.
വയറ്റില്‍ വളര്‍ന്നു കോണ്ടിരിക്കുന്ന കുഞ്ഞിന് എപ്പോഴും നല്ല സാഹചര്യം ഒരുക്കാന്‍ ശ്രദ്ധികേണ്ടിയിരിക്കുന്നു. നാം കഴിക്കുന്ന എന്തും കുഞ്ഞിനും കൂടിയുള്ളതാണെന്ന് ഓര്‍ക്കണം. വീട്ടില്‍ പാചകം ചെയ്തത് മാത്രം കഴിക്കാന്‍ ശീലിക്കണം.
ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ രാസപദാര്‍ഥങ്ങള്‍ കലരുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നത് നമുക്കറിയാവുന്നതാണ്.
ഗര്‍ഭിണികള്‍ പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് അപകടമാണെന്ന് വാഷിങ്ട്ടണ്‍ ഡിസിയിലെ എന്‍ഡോണ്‍ക്രൈന്‍ സോസൈറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക്ക് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ബി.പി.എ(കെമിക്കല്‍ ബിഷപ്പനല്‍ എ)എന്ന രാസവസ്തു കുഞ്ഞിന്റെ ഹോര്‍മോണ്‍ വിഭജനത്തെ കാര്യമായി ബാധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്.
ഗര്‍ഭിണികള്‍ മാത്രമല്ല മറ്റുള്ളവരും പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളംകുടി ഒഴിവാക്കുന്നത് വളരെ നന്നായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."