HOME
DETAILS
MAL
അമേരിക്കയില്‍ നാലിലൊരു വിഭാഗം ടെക്കികളും വിവേചനം നേരിടുന്നതായി സര്‍വ്വേ
backup
February 08 2017 | 10:02 AM
അമേരിക്കയില്‍ ജോലി ചെയ്യുന്ന നാലിലൊരു വിഭാഗം ടെക്കികളും ജോലി സ്ഥലങ്ങളില്‍ വിവേചനം നേരിടുന്നതായി സര്‍വ്വേ. കഴിഞ്ഞ ഡിസംബറില്‍ 1002 അമേരിക്കന്‍ ടെക്കികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഇരുപത്തിനാല് ശതമാനം ടെക്കികളും ലിംഗഭേദം,മതം,വയസ്സ് എന്നിവ മൂലം വിവേചനം നേരിടുന്നതായി കണ്ടെത്തിയത്.
ഇരുപത്തിയൊന്ന് ശതമാനത്തോളം പുരുഷന്മാരും ഇരുപത്തിയൊമ്പത് ശതമാനം സ്ത്രീകളും വിവേചനം നേരിടുന്നതായി സര്‍വ്വേ കണ്ടെത്തി. വെളുത്ത വര്‍ഗക്കാരേക്കാള്‍ മുപ്പത്തി രണ്ട് ശതമാനം ഏഷ്യന്‍,കറുത്തവര്‍ഗ ജോലിക്കാര്‍ വിവേചനം നേരിടുന്നതായും സര്‍വ്വേ പറയുന്നു.
ഈ സര്‍വ്വേ വ്യാവസായിക മേഖലയില്‍ പുത്തനുണര്‍വ്വ് ഉണ്ടാക്കുമെന്നും ടെക്കികള്‍ക്കിടയില്‍ നല്ലൊരു സംസ്കാരവും പെരുമാറ്റവും വളരാന്‍ കാരണമാകുമെന്നും ഇന്‍ഡീഡ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് മുഖര്‍ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."