'റെയിന്‍ കോട്ടിട്ട് ബാത്ത്റൂമില്‍ കുളിക്കുന്ന കല മന്മോഹന് സിങിനു മാത്രമേ അറിയൂ'- രാജ്യസഭയില്‍ മോദിയുടെ പരിഹാസം
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ 'സംഘടിത കൊള്ള'യാണെന്ന ഡോ. മന്മോഹന് സിങിന്റെ പ്രസ്താവനയ്ക്ക് കൃത്യമായ വിശദീകരണമില്ലാതെ പരിഹാസം കലര്‍ന്ന വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. റെയിന്‍ കോട്ട് ധരിച്ച് ബാത്ത്റൂമില്‍ കുളിക്കുന്ന കല മന്മോഹന് സിങിനു മാത്രമേ അറിയൂവെന്നാണ് മോദി രാജ്യസഭയില്‍ പറഞ്ഞത്.
കഴിഞ്ഞ 30-35 വര്‍ഷമായി രാജ്യത്തെ സാമ്പത്തിക നടപടികളില്‍ മന്മോഹന് സിങ് നേരിട്ട് നേതൃത്വം നല്‍കിവരികയാണ്. അദ്ദേഹത്തിനു ചുറ്റും നിരവധി അഴിമതികളുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ സ്വന്തം ഇമേജ് ശുദ്ധമായി കിടക്കുകയാണ്. റെയില്‍ കോട്ട് ധരിച്ച് ബാത്ത്റൂമില്‍ കുളിക്കുന്ന കല മന്മോഹന് സിങിനു മാത്രമേ അറിയൂ- മോദി പറഞ്ഞു.
മോദിയുടെ പരാമര്‍ശനത്തിനെതിരെ സഭയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, അംഗങ്ങള്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങി.
എന്നാല്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കാന്‍ മന്മോഹന് സിങ് തയ്യാറായില്ല. എനിക്ക് ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍ ധനമന്ത്രി പി ചിദംബരം പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു പ്രധാനമന്ത്രിയില്‍ ഇത്തരം വൃത്തികെട്ട വാക്കുകള്‍ വരാന്‍ പാടില്ലാത്തതാണെന്ന് ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."