HOME
DETAILS
MAL
അനാഥക്കുട്ടികളെ സഹായിക്കുന്നതിന് ഈന്തപ്പന തൈകള്‍നട്ടു മദീന സര്‍ക്കാര്‍
backup
February 08 2017 | 17:02 PM
ജിദ്ദ: രാജ്യത്തെ അനാഥക്കുട്ടികളുടെ സംരക്ഷണത്തിനായി മദീന സര്‍ക്കാര്‍ 100000 ഈന്തപ്പനകള്‍ നട്ടു. മദീന ഗവര്‍ണര്‍ ഫെസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
മദീനയിലെ അനാഥക്കുട്ടികളെ സഹായിക്കാനുളള സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ് രാജകുമാരന്‍. അറുനൂറ് റിയാലാണ് ഒരു പനയുടെ വില. രണ്ട് വര്‍ഷം വേണം ഇതില്‍ ഫലം പാകമാകാന്‍. 8000 അനാഥക്കുട്ടികള്‍ സംഘടനയുടെ സംരക്ഷണത്തിലുണ്ട്. ഇവരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയും സംഘടന വഹിക്കുന്നു. നൂറ് ഈന്തപ്പനകള്‍ രാജകുമാരന്‍ സംഭാവന ചെയ്തു. കൂടുതല്‍ സംഭാവനകള്‍ അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇത്തരം പദ്ധതികളിലൂടെ ദീര്‍ഘകാലത്തേക്ക് വേണ്ട പണം കണ്ടെത്താനാകും. പ്രദേശത്തെ ഏറ്റവും വലിയ നാണ്യവിളകൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."