ഇന്ത്യ തങ്ങള്‍ക്കൊരു ഭീഷണിയല്ലെന്ന് വിശ്വസിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങള്‍ക്ക് ഒരു ഭീഷണിയല്ലെന്നും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ മാറ്റം വരുത്തണമെന്നും വിശ്വസിപ്പിക്കാന്‍ യു.എസ് ശ്രമിച്ചിരുന്നതായി പാകിസ്താന്‍. പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയുമായി സത്യസന്ധവും മുഴുവന്‍ മര്യാദയോടുമുള്ള ചര്‍ച്ച ആരംഭിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 'സംഭാഷണത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണം. ഇസ്‌ലാമാബാദും വാഷിങ്ടണും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ അത് ആവശ്യമാണ്'-ഖുറം ദസ്തഗീര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ രാജ്യത്തെ സുരക്ഷാ സ്ഥിതിയും വിദേശകാര്യ നയങ്ങളുടെ അതിരുകളും വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവന വായിച്ചുകേള്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യയുടെ കടന്നുകയറ്റത്തെ അമേരിക്ക വിലകുറച്ചുകാണുന്നതില്‍ നിരാശനാണെന്നു മന്ത്രി വ്യക്തമാക്കിയതായി 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ക്കെതിരായ ശത്രുതാപരമായ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ അഫ്ഗാനിസ്താനെ ഉപയോഗിക്കുന്നതായും പാകിസ്താന്‍ ആരോപിച്ചു. ഭീകരതയ്‌ക്കെതിരേ 2001 മുതല്‍ തങ്ങള്‍ നടത്തിവരുന്ന ത്യാഗത്തെ അമേരിക്ക അംഗീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."