ബാലനീതി നിയമം; പ്രതിലോമ നിര്‍ദേശങ്ങള്‍ ഒഴിവാക്കണം: സമസ്ത ലീഗല്‍ സെല്‍
കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത ലീഗല്‍സെല്ലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത സ്ഥാപന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ദശാബ്ദങ്ങളോളം വ്യവസ്ഥാപിതമായി നടന്നുവരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസസ്സമുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ ആക്ടില്‍ നിന്നും എടുത്തുമാറ്റണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന സ്ഥാപനങ്ങളെ ഭീതിയില്‍ നിര്‍ത്തുന്ന സമീപനമാണ് അധികൃതരില്‍ നിന്നുണ്ടാകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജെ.ജെ ആക്ടിന് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്ന റൂള്‍സില്‍ ആക്ടിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ മറികടക്കാനുള്ള ചട്ടങ്ങള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് മുഴുവന്‍ സ്ഥാപനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സമസ്ത നേതൃത്വം നല്‍കും.
ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. സമസ്ത മുശാവറ അംഗം കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി വിഷയാവതരണം നടത്തി. പിണങ്ങോട് അബൂബക്കര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, മുസ്തഫ മുണ്ടുപാറ, പി.വി മുഹമ്മദ് മൗലവി, യു.കെ അബ്ദുല്‍ ലത്തീഫ് മുസ്്‌ലിയാര്‍, സി. മൂസ മാസ്റ്റര്‍, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സി.പി ഹാരിസ് ബാഖവി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുന്നാസിര്‍ നദ്‌വി, വി. ഉമര്‍ കോയ ഹാജി, വി. അസ്സു മുക്കം, പി. ഇബ്‌റാഹീം ബാഖവി, വി. മരക്കാര്‍ മാസ്റ്റര്‍, വി. കുഞ്ഞാലി ഹാജി, എം.പി അബ്ദുറസാഖ്, കെ.ടി ബീരാന്‍, ഹസൈനാര്‍ ഫൈസി, കെ.പി മുഹമ്മദലി, എ.വി അബൂബക്കര്‍ മുസ്്‌ലിയാര്‍, വി. അബ്ദുറഹ്്മാന്‍, കെ.കെ ഹൈദര്‍, പി.വി സുബൈര്‍ നിസാമി സംസാരിച്ചു. കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."