മോയിന്‍ ഹുദവി മലയമ്മക്ക് ഡോക്ടറേറ്റ്
കോഴിക്കോട്: ഡല്‍ഹി ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു മോയിന്‍ ഹുദവി മലയമ്മക്ക് ഡോക്ടറേറ്റ്. സെന്റര്‍ ഫോര്‍ അറബിക് ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ഡോ. മുജീബുര്‍റഹ്മാനു കീഴിലായിരുന്നു ഗവേഷണം. '1900 നു മുന്‍പുള്ള കേരളത്തിലെ വൈജ്ഞാനിക വ്യവഹാരങ്ങള്‍: മുസ്‌ലിം ഭക്തി രചനകളെ മുന്‍നിര്‍ത്തി ഒരന്വേഷണം' എന്ന ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദവും അറബിക്കില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരള മുസ്‌ലിംകള്‍ക്കിടയിലെ നവോത്ഥാന ചിന്തകള്‍ എന്ന വിഷയത്തില്‍ ജെ.എന്‍.യുവില്‍നിന്നു എം.ഫില്‍ നേടി. വിവിധ സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പഠനം, വിവര്‍ത്തനം, ജീവചരിത്രം എന്നീ മേഖലകളില്‍ വിവിധ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പുള്ളനൂര്‍ കല്ലുമ്പുറം പുതിയോട്ടില്‍ അബ്ദുറഹ്മാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ ഇര്‍ശാന അയ്യനാരി. സന മിസ്‌രി, സിനാന്‍ അഹ്മദ് മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."