എ.നജീബ് മൗലവി സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായി.എ. നജീബ് മൗലവി മമ്പാടിനേയും ജോയിന്റ് സെക്രട്ടറിയായി കെ. കെ കുഞ്ഞാലി മുസ്ലിയാര് ചേലക്കാടിനേയും തിരഞ്ഞെടുത്തു. രാമന്തളി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പയ്യന്നൂര്‍ രാമന്തളിയില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മുസ്്ലിയാര്‍ അധ്യക്ഷനായി.
ബീരാന് കുട്ടി ഹസ്റത്ത് കുന്നുംപുറം, തച്ചിലത്ത് മൊയ്തു മുസ്ലിയാര്, കൊടക്കല്‍ കോയക്കുഞ്ഞി തങ്ങള്‍, മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര, മേനക്കോത്ത് അഹമദ് മുസ്ലിയാര്, ബീരാന് കുട്ടി മുസ്ലിയാര് ആമയൂര്‍, സുലൈമാന്‍ മുസ്ലിയാര് വെളിമണ്ണ, യൂസുഫ് മുസ്ലിയാര് ചൊവ്വര, ഫരീദുദ്ദീന്‍ മൗലവി ആലുവ പങ്കെടുത്തു.കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കാംപയിന് സമാപനം ഫെബ്രുവരി 28ന് കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."