പരീക്ഷയ്ക്കായി മനസ്സൊരുക്കാം
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി സുപ്രഭാതം ഏകദിന മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ പരീക്ഷാപേടി മാറ്റുന്നതിനോടൊപ്പം ജീവിതപ്രതിസന്ധികളെ തരണം ചെയ്യാനായി മനസ്സൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പ്രശസ്ത മാന്ത്രികന്‍ പ്രൊഫ. ആര്‍.കെ മലയത്താണ് 'മൈന്‍ഡ് ഡിസൈന്‍' എന്നു പേരിട്ടിരിക്കുന്ന പരിപാടിയുമായി കുട്ടികളോടു സംവദിക്കുന്നത്. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, പരീക്ഷകളെ നേരിടാന്‍ തയാറാക്കുക, പഠിക്കാനുള്ള താല്‍പര്യം വളര്‍ത്തുക, ലക്ഷ്യബോധവും ഇച്ഛാശക്തിയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് 'മൈന്‍ഡ് ഡിസൈന്‍' ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 18 നാണ് പരിപാടി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പരിപാടിയില്‍ 100 കുട്ടികള്‍ക്കാണ് അവസരം. ആദ്യം രജിസ്റ്റര്‍ ചെയ്യുക എന്നതാണ് പങ്കെടുക്കാനുള്ള മാനദണ്ഡം. കുട്ടിയുടെ കൂടെ ഒരു രക്ഷിതാവും നിര്‍ബന്ധമായും പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജിസ്‌ട്രേഷനും 8589984444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സുപ്രഭാതത്തിന്റെ മറ്റൊരു നമ്പറിലും ഈ സൗകര്യം ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."