കെ.എ.എസ് രൂപീകരിക്കല്‍: സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: സെക്രട്ടേറിയറ്റിലെ ഭരണ, ധനകാര്യ വകുപ്പുകളടക്കം 30 വകുപ്പുകളെ ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിന് രൂപം നല്‍കുന്നതിനെതിരേ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) സര്‍ക്കാരിന്റെ വിശദീകരണം തേടി. ട്രൈബ്യൂണലിന്റെ എറണാകുളം ബെഞ്ച് ഒരു മാസം കഴിഞ്ഞു വീണ്ടും ഹരജി പരിഗണിക്കും.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിന്റെ രൂപീകരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മതിയായ പഠനം നടത്താതെയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിന് രൂപം നല്‍കുന്നത്.
ഭരണ സംവിധാനം മെച്ചപ്പെടുത്താന്‍ രൂപം നല്‍കിയ ഭരണ പരിഷ്‌കരണ കമ്മിഷനുമായി കൂടിയാലോചിക്കാതെ തിരക്കിട്ടാണു സര്‍ക്കാര്‍ നടപടിയെടുത്തതെന്നും ഹരജിയില്‍ പറയുന്നു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷനു പുറമേ കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, ജീവനക്കാരായ ഡോ.ബി.എം. പ്രവീണ്‍ കുമാര്‍, പി.സി സാബു, ആര്‍. രഞ്ജിത്ത്, അനൂപ്. സി. രാജ് എന്നിവരും ഹരജിയില്‍ കക്ഷികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."