HOME
DETAILS

ഇ. അഹമ്മദിന്റെ മരണം: പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു നിവേദനം

  
backup
February 08 2017 | 19:02 PM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2

ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ മരണംമൂടിവയ്ക്കുന്നതിനു പ്രധാനമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന നടത്തിയെന്ന് ഇ.ടി മുഹമ്മദ് ബശീര്‍ എം.പി. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ആശുപത്രിയിലെത്തിച്ച് ഐ.സി.യുവിലേക്കു മാറ്റിയപ്പോള്‍ തന്നെ മരിച്ചതായി സംശയമുണ്ടായിരുന്നു. തുടര്‍ന്ന് മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് കേരളത്തിലെ പാര്‍ട്ടി നേതാക്കളെ അറിയിക്കുന്നതിനുള്ള ആലോചന നടത്തുന്നതിനിടയിലാണ് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ആശുപത്രിയിലെത്തുന്നത്. ആശുപത്രി മേധാവിയുമായി അടച്ചിട്ട മുറിയില്‍ അദ്ദേഹം ചര്‍ച്ച നടത്തിയതിനുശേഷമാണ് അഹമ്മദിനെ ട്രോമാ യൂനിറ്റിലേക്കു മാറ്റുന്നത്. എം.പിമാരടക്കമുള്ളര്‍ക്ക് പോലും അദ്ദേഹത്തെ കാണാന്‍ അവസരം നല്‍കാതെ എല്ലാവരെയും മുറിക്കുപുറത്താക്കുകയായിരുന്നു. നിശ്ചയിച്ച ദിവസം തന്നെ ബജറ്റ് അവതരിപ്പിക്കുന്നതിന് മരണം ഒരുതടസ്സമാവാതിരിക്കാന്‍ വേണ്ടി പി.എം.ഒ കേന്ദ്രീകരിച്ചു നടത്തിയ ഗൂഢാലോചനയുടെ ബാക്കിയാണ് പിന്നീട് നടന്നതെന്നും കേരളാഹൗസില്‍ എം.പിമാരായ എം.കെ രാഘവനും പി.വി അബ്ദുല്‍ വഹാബിനുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ.ടി ആരോപിച്ചു. ജിതേന്ദ്രസിങ് വന്നതിനുശേഷമുള്ള സംഭവങ്ങള്‍ വളരെ ദുരൂഹവും അമ്പരപ്പിക്കുന്നതും കേട്ടുകേള്‍വിയുമില്ലാത്തതാണ്. പിന്നീട് അവിടെ നടന്നത് വൈദ്യശാസ്ത്ര ധാര്‍മികതയ്ക്കു വിരുദ്ധമായ കാര്യങ്ങളുമാണ്.
മരണവുമായിബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പാര്‍ലമെന്റിന്റെ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കേരളാ എം.പിമാര്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിമാരായ സുരേഷ്‌ഗോപിയും റിച്ചാര്‍ഡ് ഹേയും ഒഴികെയുള്ള മുഴുവന്‍ എം.പിമാരും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും സി.പി.ഐ നേതാവ് ഡി.രാജയും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 56 എം.പിമാര്‍ നിവേദനത്തില്‍ ഒപ്പുവച്ചു. ആവശ്യങ്ങള്‍ കേട്ട പ്രധാനമന്ത്രി 'എല്ലാം പരിശോധിക്കാം' എന്നു പ്രതികരിച്ചതായി ഇ.ടി പറഞ്ഞു.

അവകാശലംഘന നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിക്കെതിരേ ഇ.ടി മുഹമ്മദ് ബശീര്‍ അവകാശലംഘന നോട്ടീസ് നല്‍കി. മുതിര്‍ന്ന പാര്‍ലമെന്റേറിയനായ അഹമ്മദിന് ലഭിക്കേണ്ട പരിഗണനയും ആദരവും ആശുപത്രിയില്‍ നിന്നു ലഭിച്ചില്ലെന്നാണ് സ്പീക്കര്‍ സുമിത്ര മഹാജനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  7 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  7 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  7 days ago