HOME
DETAILS

ലോ അക്കാദമി: സര്‍ക്കാരിന്റേത് വിദ്യാര്‍ഥി വഞ്ചന

  
backup
February 08 2017 | 19:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8

കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനു ലോ അക്കാദമി ലോ കോളജിനെതിരേ നടപടിയെടുക്കാനുള്ള ഒരവസരംകൂടി നഷ്ടപ്പെടുത്തി ഒരു മാസമായി നടന്നുവരുന്ന വിദ്യാര്‍ഥിസമരത്തെ സി.പി.എം വീണ്ടും വഞ്ചിച്ചിരിക്കുകയാണ്.

ലോ അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമായതിനാല്‍ വ്യവസ്ഥകള്‍ക്കു വിധേയമായ കര്‍ശന നടപടിയെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേരള സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണുസിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. വിദ്യാര്‍ഥിസംഘടനകളും പൊതുസമൂഹവും വിവിധ രാഷ്ട്രീയകക്ഷികളും ഉന്നയിച്ച പ്രധാന ആവശ്യങ്ങളായിരുന്നു യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രമേയമായി അവതരിപ്പിച്ചത്.

അഡ്വ. ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയം ജ്യോതികുമാര്‍ ചാമക്കാല, കെ.എസ് ഗോപകുമാര്‍, ജോണ്‍ തോമസ്, അഡ്വ. എസ്. കൃഷ്ണകുമാര്‍, ഡോ. എം. ജീവന്‍ലാല്‍, എം.കെ. അബ്ദുല്‍ റഹിം എന്നിവരും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റൊരു പ്രമേയം അവതരിപ്പിച്ച സി.പി.ഐ.യിലെ ഡോ. ആര്‍ ലതാദേവിയും പിന്തുണച്ചു. എട്ടുപേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. സി.പി.എമ്മിന്റെ എട്ടംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു.

സര്‍വകലാശാലാ ആക്ടിലെ വ്യവസ്ഥകളനുസരിച്ചു തീരുമാനമെടുക്കണമെന്നു നിര്‍ദേശം നല്‍കിയ വിദ്യാഭ്യാസമന്ത്രിയുടെ വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരും പ്രമേയത്തെ എതിര്‍ത്തു വോട്ട്‌ചെയ്തു. നിയമം പാലിക്കണമെന്നു നിര്‍ദേശം നല്‍കിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും മറ്റും മാനേജ്‌മെന്റിന്റെ വക്താവായി മാറിയതു ലജ്ജാകരമാണ്.

സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ചട്ടം 36(2) അനുസരിച്ചു നടപടിയെടുക്കാവുന്ന കുറ്റങ്ങളാണു പ്രിന്‍സിപ്പലിനെതിരേയുള്ളത്. സ്വജനപക്ഷപാതം, ഇന്റേണല്‍ മാര്‍ക്കില്‍ പക്ഷപാതപരമായ പ്രവര്‍ത്തനം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പീഡനം, ജാതി, മതം, നിറം, ദേശം എന്നിവയുടെ പേരിലുള്ള വിവേചനം, ഹാള്‍ടിക്കറ്റ് കിട്ടിയ വിദ്യാര്‍ഥിയെ വ്യക്തിവിരോധത്തിന്റെ പേരില്‍ പരീക്ഷ എഴുതിക്കാതിരുന്നത് തുടങ്ങിയവ ഉപസമിതി കണ്ടെത്തിയ സാഹചര്യത്തില്‍ ചട്ടം 69(6) അനുസരിച്ചു പ്രിന്‍സിപ്പലിനെ നീക്കം ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍, രാഷ്ട്രീയതീരുമാനംമൂലം സി.പി.എം സിന്‍ഡിക്കേറ്റ് അംഗങ്ങളും സര്‍ക്കാര്‍ നോമിനികളും പ്രിന്‍സിപ്പലിനെ പിന്തുണയ്ക്കുകയാണു ചെയ്തത്.

ലോ അക്കാദമിയിലെ ഗവേണിങ് ബോഡിയിലോ മാനേജിങ് കൗണ്‍സിലിലോ ഉണ്ടായ മാറ്റങ്ങള്‍, പ്രിന്‍സിപ്പലിന്റെ നിയമനം തുടങ്ങിയ കാര്യങ്ങള്‍ സര്‍വകലാശാലാ ചട്ടം 19 (2) അനുസരിച്ചു സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ അറിയിച്ചിട്ടില്ല. ഇതും ഗുരുതരമായ ചട്ടലംഘനമാണ്. കോളജ് പ്രിന്‍സിപ്പലിന്റെ നിയമനം ചട്ടം 40 (എ) (3) അനുസരിച്ച് ഇതേവരെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ല. അഫിലിയേഷന്‍ സംബന്ധമായ നിബന്ധനകളും ലോ അക്കാദമി ലംഘിച്ചു. പ്രിന്‍സിപ്പലിന്റെ നിയമബിരുദവും വിവാദത്തിലാണ്.

എല്ലാ നിയമങ്ങളും ലോ അക്കാദമിക്കുവേണ്ടി വഴിമാറുകയാണ്. നിയമലംഘനങ്ങളുടെ പരമ്പരതന്നെ മാനേജ്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. ലോ അക്കാദമി ലോ കോളജിനു സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിന്റെ രേഖകള്‍ കാണാതായിരിക്കുന്നു. കേരള സര്‍വകലാശാലയില്‍ ലോ അക്കാദമിയെ സംബന്ധിച്ചുള്ള ഫയലുകളും മുങ്ങിയിരിക്കുന്നു.

കോളനിവാഴ്ചയുടെയും ഫാസിസത്തിന്റെയും ചിന്താധാരകളെ ഉന്മൂലനംചെയ്തു ജനാധിപത്യബോധത്തിന്റെയും സര്‍ഗാത്മകാശയങ്ങളുടെയും കാംപസുകളെ സൃഷ്ടിച്ചതു മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുടെ രാഷ്ട്രീയ നേതൃത്വമാണ്. കേരളത്തിലെ കാംപസുകള്‍ ഉജ്ജ്വല സമരങ്ങള്‍ക്കും അവകാശപ്പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭരണകൂടങ്ങളെ സൃഷ്ടിക്കാനും മാറ്റാനും വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, സര്‍ഗാത്മകചര്‍ച്ചകള്‍, സമരങ്ങള്‍ ഇവയെല്ലാം സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത വിദ്യാര്‍ഥികളില്‍ വളരാന്‍ സഹായിച്ചിട്ടുണ്ട്. സ്വത്വവും, വ്യക്തിത്വവും ഇല്ലാതാക്കി ആശ്രിതരുടെയും അടിമകളുടെയും വര്‍ഗത്തെ സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് സമീപനത്തിനെതിരേയാണു വിദ്യാര്‍ഥികളും പൊതുസമൂഹവും സംഘടിച്ചത്.

(കേരള സര്‍വകലാശാലാ
സിന്‍ഡിക്കേറ്റ് അംഗവും
കെ.പി.സി.സി
ട്രഷററുമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  5 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago