അണ്ണാ ഡി.എം.കെയിലെ പ്രശ്‌നത്തില്‍ ഡി.എം.കെയ്ക്ക് പങ്കില്ല: സ്റ്റാലിന്‍
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ ഉരുത്തിരിഞ്ഞ വിഭാഗീയതക്കും കലാപത്തിനും കാരണം ഡി.എം.കെയാണെന്ന ആരോപണം പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ തള്ളി.
ഭരണകക്ഷിയിലെ ആഭ്യന്തര കലാപത്തിന് തങ്ങള്‍ ഉത്തരവാദികളല്ല. ഇക്കാര്യത്തില്‍ ശശികല നടത്തുന്നത് തെറ്റായ ആരോപണമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ജയലളിതയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുകയാണ്് വേണ്ടതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ശശികല നിര്‍ബന്ധിച്ചിട്ടാണ് പനീര്‍ ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചത്. അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി മറികടക്കാനാണ് ഡി.എം.കെക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. അവരുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെട്ട് കുറുക്കുവഴിയിലൂടെ ഭരണം പിടിക്കാന്‍ ഡി.എം.കെ ഒരിക്കലും തയാറല്ല.
അണ്ണാ ഡി.എം.കെയില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം അവര്‍ ഉണ്ടാക്കിയതുതന്നെയാണ്. അതിന് പുറത്തുള്ളവരെ വലിച്ചിഴക്കരുത്. നിയമസഭയില്‍ പനീര്‍ശെല്‍വം തന്നെ നോക്കി ചിരിച്ചുവെന്ന ആരോപണവും ശശികല ഉന്നയിക്കുന്നുണ്ട്. ജയലളിതയുണ്ടായിരുന്നപ്പോള്‍ അവരും തന്നോട് ചിരിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ ഈ ചടങ്ങില്‍ പങ്കെടുത്ത തന്നെ വിളിച്ച് ജയലളിത അഭിനന്ദിച്ചിരുന്നു. ഇതെല്ലാം രാഷ്ട്രീയ മാന്യതയുടെ ഭാഗമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."