ചോദ്യപേപ്പര്‍ ചോര്‍ന്നു; ബിഹാര്‍ സ്റ്റാഫ് സെലക്ഷന് കമ്മിഷന് പരീക്ഷ റദ്ദാക്കി
പട്ന: ബിഹാറില്‍ ഇന്നലെ നടത്തിയ സംസ്ഥാന സ്റ്റാഫ് സെലക്ഷന് കമ്മിഷന് പരീക്ഷ റദ്ദാക്കി, ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തൊട്ടാകെ 750 സെന്ററുകളിലായി 95,000 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. നാല് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ഇന്നലെ നടന്നിരുന്നത്. ഒന്നാം ഘട്ടം കഴിഞ്ഞ മാസം 29നാണ് നടന്നിരുന്നത്.
പരീക്ഷ എഴുതിയവര്‍ക്കെല്ലാം പുതിയ തീയതിയില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് ചീഫ് സെക്രട്ടറി അഞ്ജനി കുമാര്‍ സിങ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത വന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം പരീക്ഷാ സെക്രട്ടറി പരമേശ്വര്‍ റാമിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ ചോരാനിടയാക്കിയത് ഇയാള്‍ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."