കാര്‍ഷികപദ്ധതി ഉദ്ഘാടനം
പത്തനാപുരം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവകൃഷിയുടെയും വിവിധ കാര്‍ഷിക പദ്ധതികളുടേയും ഉദ്ഘാടനം നാളെ നടക്കും. പട്ടാഴിയില്‍ വൈകിട്ടു നാലിനു നടക്കുന്ന പരിപാടി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ പാടശേഖരങ്ങളിലായി ഏറ്റെടുത്തിരിക്കുന്ന പത്തേക്കര്‍ നിലത്തില്‍ മാതൃകാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജൈവ നെല്‍കൃഷിയുടെ വിത്തിടീലും മന്ത്രി നിര്‍വഹിക്കും. ആഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കെ ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ഗ്രേഡ് സംസ്‌ക്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയും നിത്യഹരിത ജൈവകൃഷി പ്രോത്സാഹന സഹകരണ സംഘത്തിന്റെ ഉദ്ഘാടനം പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശ്രീദേവിയും നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ: എസ്. വേണുഗോപാല്‍, ആശാ ശശിധരന്‍, ആര്‍. രശ്മി, ജനപ്രതിനിധികളായ സുനിതാ രാജേഷ്, കെ.ബി. സജീവ്, എം.എസ്. സുധ, റിയാസ് മുഹമ്മദ്, എ.ബി. അന്‍സാര്‍, മീനം രാജേഷ് എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."