ഭിന്നിക്കുന്ന വോട്ടില്‍ കണ്ണുവച്ച് ബി.ജെ.പി; പ്രതീക്ഷ അസ്ഥാനത്താകുമെന്ന് എസ്.പി സഖ്യം
ലഖ്നോ: മുസ്്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്നതില് കണ്ണുവച്ച് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സമാജ് വാദി-കോണ്‍ഗ്രസ് സഖ്യവും ബി.എസ്.പിയും മുസ്ലിം വോട്ടുകള്‍ പങ്കിട്ടെടുക്കുമ്പോള്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍.
മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള നേട്ടം തങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ബി.ജെ.പി ഇത്തവണയും അനുകൂലമാകുന്ന സാഹചര്യത്തില്‍ കണ്ണും നട്ടിരിക്കുന്നത്. ബി.എസ്.പി 99 മുസ്്ലിം സ്ഥാനാര്‍ഥികളെയാണ് ഇത്തവണ നിര്‍ത്തിയിരിക്കുന്നത്.
സമാജ് വാദി-കോണ്‍ഗ്രസ് സഖ്യവും മുസ്്ലിം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിനുപുറമെ എ.ഐ.എം.ഐ.എം പോലുള്ള മുസ്്ലിം സംഘടനകളും രംഗത്തിറങ്ങിയതോടെ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
2012ലെ തെരഞ്ഞെടുപ്പില്‍ നാകൂദ് സീറ്റില്‍ മത്സരിച്ച ധരം സിങ് സെയ്നി വിജയിച്ചത് ഉദാഹരണമായെടുത്താണ് ബി.ജെ.പി തങ്ങളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നത്. അന്ന് കോണ്‍ഗ്രസിലെ മസൂദും സമാജ്വാദി പാര്‍ട്ടിയിലെ ഫിറോസ് അഫ്താബും മത്സരിച്ചപ്പോള്‍ വോട്ടുകള്‍ ഭിന്നിച്ചത് തങ്ങള്‍ക്ക് അനുകൂലമായെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. എന്നാല്‍ തങ്ങളുടെ പോക്കറ്റിലുള്ള വോട്ടുകള്‍ കൃത്യമായി പെട്ടിയിലെത്തിച്ചാല് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ അസ്ഥാനത്താകുമെന്ന് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ പ്രതീക്ഷശോഭനമല്ലെന്ന് വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."