ഇന്ത്യന്‍ തൊഴിലാളിക്ക് സഹായവുമായി വിദേശകാര്യ മന്ത്രി
റിയാദ്: സഊദിയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളിയുടെ പ്രശ്നത്തില്‍ ഇടപെടാമെന്ന സഹായ വാഗ്ദാനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെ ലഭിച്ച പരാതി പ്രകാരമാണ് വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ എംബസിക്ക് സുഷമ നിര്‍ദേശം നല്‍കിയത്. തന്റെ ദുരിതകഥ അവതരിപ്പിച്ചു സുഷമ സ്വരാജിന് നല്കിയ ട്വിറ്റര്‍ വിഡിയോ കണ്ടതിനു ശേഷമാണ് വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രി നിര്‍ദേശം നല്‍കിയത്.
പഞ്ചാബിയായ തൊഴിലാളിയാണ് സഹായം ആവശ്യപ്പെട്ടു രംഗത്തു വന്നത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സഊദിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു 35,000 റിയാലും ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന തന്റെ മകന് 17,000 റിയാലും ലഭിക്കാനുണ്ടെണ്ടന്നും തന്റെ കാലിനു ഗുരുതരമായ പരുക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു വിഡിയോയില്‍ വെളിപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."