HOME
DETAILS
MAL
ബാബുറാം മുന്‍മന്ത്രി ബാബുവിന്റെ ബിനാമിയാണെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ്
backup
January 17 2018 | 01:01 AM
കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ പി.എസ് ബാബുറാം മുന്‍മന്ത്രി കെ. ബാബുവിന്റെ ബിനാമിയാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
കെ. ബാബു അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന വിജിലന്‍സ് കേസില്‍ ബാബുറാമിനെ ബിനാമിയെന്നാരോപിച്ച് പ്രതി ചേര്‍ത്തിരുന്നു. ഇതു ചോദ്യംചെയ്ത് ബാബുറാം നല്കിയ ഹരജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്.പി ടി.യു സജീവനാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."