തൊഗാഡിയയുടെ തിരോധാനം ദുരൂഹത നിറഞ്ഞതെന്ന് മുഖ്യമന്ത്രി
കായംകുളം: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ തിരോധാനം ദുരൂഹത നിറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് കായംകുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വകതിരിവില്ലാത്ത നടപടികളായിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. എന്നിട്ടും ആസൂത്രണമില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ്. റിസര്‍വ് ബാങ്കിനെ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കുകയാണ്.
രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. ആര്.എസ്.എസിന്റെ നയമാണ് ബി.ജെ.പി മന്ത്രിമാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി. സുധാകരന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."