സ്വകാര്യ ദന്തല്‍ ക്ലിനിക്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ദന്തല്‍ ക്ലിനിക്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ദന്തല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്യാത്ത ക്ലിനിക്കുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ക്ലിനിക്കുകളില്‍ ഭൂരിഭാഗവും രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. മതിയായ യോഗ്യതയില്ലാത്തവരും മറ്റു രാജ്യങ്ങളില്‍നിന്ന് ദന്തല്‍ ബിരുദം കരസ്ഥമാക്കിയവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലിനിക്കുകള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ദന്തല്‍ ക്ലിനിക്കുകളില്‍ രോഗികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന മെഷിനുകളല്ല ഉപയോഗിക്കുന്നതെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ദന്തല്‍ ഡോക്ടര്‍മാര്‍ സഹായികളായി വച്ചിരിക്കുന്നത് യോഗ്യതയില്ലാത്തവരെയാണെന്നും ആക്ഷേപമുണ്ട്.
രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന ദന്തല്‍ ക്ലിനിക്കുകള്‍ ദന്തല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ദന്തല്‍ കൗണ്‍സില്‍ ആക്ട് 1948 പ്രകാരമുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."