ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കംകുറിച്ച് ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭായോഗം അംഗീകരിച്ചു. 22ന് ബജറ്റ് സമ്മേളനം ആരംഭിക്കും.
പുതിയ വര്‍ഷത്തില്‍ ആദ്യമായി സഭ സമ്മേളിക്കുമ്പോള്‍ ആദ്യദിനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. അതിനാല്‍ അന്തരിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ക്കും കെ.കെ രാമചന്ദ്രന്‍ നായര്‍ എം.എല്‍.എക്കുമുള്ള ചരമോപചാരം അടുത്ത ദിവസത്തേക്കു മാറ്റി. 23ന് രാവിലെ സഭ സമ്മേളിച്ച് ചരമോപചാരമര്‍പ്പിച്ചു പിരിയും. നേരത്തേ നിശ്ചയിച്ചതുപ്രകാരം 23ന് രണ്ടു ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്കു വരേണ്ടണ്ടതായിരുന്നു. 24ന് ബില്ലുകള്‍ പരിഗണിക്കും.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് മന്ത്രിസഭ അന്തിമ രൂപംനല്‍കി. റിപ്പബ്ലിക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കാന്‍ മന്ത്രിമാര്‍ക്കു ചുമതല നല്‍കി.
കൊല്ലം: പി. തിലോത്തമന്‍, പത്തനംതിട്ട: കടകംപളളി സുരേന്ദ്രന്‍, ആലപ്പുഴ: മാത്യു ടി, തോമസ്, കോട്ടയം: ജി. സുധാകരന്‍, ഇടുക്കി: എം.എം മണി, എറണാകുളം: എ.സി മൊയ്തീന്‍, തൃശൂര്‍: സി. രവീന്ദ്രനാഥ്, പാലക്കാട്: വി.എസ് സുനില്‍കുമാര്‍, മലപ്പുറം: ടി.പി രാമകൃഷ്ണന്‍, കോഴിക്കോട്: എ.കെ ബാലന്‍, വയനാട്: രാമചന്ദ്രന്‍ കടന്നപ്പളളി, കണ്ണൂര്‍: കെ.കെ ശൈലജ, കാസര്‍കോട്: ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരിക്കും അഭിവാദ്യം സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."