കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം തടവുകാര്‍ക്ക് 'സുഖചികിത്സ'
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ സി.പി.എം തടവുകാര്‍ക്ക് 'സുഖചികിത്സ'. കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലാണ് ജയില്‍ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നത്.
ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണ് ചികിത്സയെങ്കിലും യാതൊരു സുരക്ഷാസംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. തടവുകാരെ പാര്‍പ്പിക്കണമെങ്കില്‍ മുഴുവന്‍സമയ പൊലിസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് വ്യവസ്ഥ.
കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏഴ് തടവുകാര്‍ ചികിത്സക്ക് വിധേയരായതായാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍, കതിരൂര്‍ മനോജ് കേസിലെ പ്രതികളായ പ്രഭാകരന്‍, ജിജേഷ്, റിജു, സിനില്‍ കുമാര്‍, തൃശൂരിലെ സുരേഷ് ബാബു കൊലക്കേസിലെ പ്രതി ബാലാജി തുടങ്ങിയ സി.പി.എം പ്രവര്‍ത്തകരാണ് ചികിത്സക്ക് വിധേയരായത്. കെ.സി രാമചന്ദ്രനും സിനിലും ഇപ്പോഴും ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 25 വരെ 45 ദിവസമാണ് ടി.കെ രജീഷ് ചികിത്സയില്‍ കഴിഞ്ഞത്. ബാലാജി നവംബര്‍ ഒന്‍പതു മുതല്‍ 29 ദിവസവും പ്രഭാകരന്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 15 വരെയും ആയുര്‍വേദ ചികിത്സ നടത്തിയെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
റിജു ഡിസംബര്‍ 25 മുതല്‍ ജനുവരി 12 വരെ ചികിത്സയില്‍ കഴിഞ്ഞു. 211ാം നമ്പര്‍ പേ വാര്‍ഡിലാണ് കെ.സി രാമചന്ദ്രന്‍ ഇപ്പോഴുള്ളത്. ഇവിടെ ആര്‍ക്കും കടന്നുചെല്ലാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."