HOME
DETAILS

രാജ്യം ചുറ്റുകയാണ് ജോളഡ് , കര്‍ഷകരെ കാക്കാന്‍ കലപ്പയുമായി

  
backup
February 08 2017 | 19:02 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b3%e0%b4%a1%e0%b5%8d

കൊച്ചി: 'കര്‍ഷകരില്ലെങ്കില്‍ ആഹാരമില്ല'ഈ തത്വം എല്ലാവര്‍ക്കുമറിയാമെങ്കിലും ആരും കാര്യമായെടുക്കാറില്ല. ഏക്കര്‍ കണക്കിന് കൃഷിഭൂമി നികത്തി വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ചാലും ആരുമില്ല ചോദിക്കാന്‍. എന്നാല്‍ ഇതിനൊക്കെ എതിരായി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് കര്‍ണാടക സ്വദേശിയായ പര്‍മേശ് ജോളഡ്.

ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജോളഡിന് നന്നായി അറിയാം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കര്‍ഷകന്റെ മൂല്യത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയാണ് കലാകാരന്‍ കൂടിയായ ജോളഡ്.
കണ്ണുകള്‍ മാത്രം കാണാവുന്ന രീതിയില്‍ കറുത്ത തുണികൊണ്ട് മുഖം മറച്ച് കലപ്പ തലയില്‍ ചുമന്നാണ് യാത്ര. വെള്ളനിറത്തിലുള്ള കലപ്പയില്‍ പേപ്പറാണ് ഒട്ടിച്ചിരിക്കുന്നത്. കൈയില്‍ സ്‌കെച്ചുപേനകളും കരുതിയിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങളില്‍ ജോളഡ് എത്തും. പേനനീട്ടി കലപ്പയില്‍ ഒപ്പിടാന്‍ ആവശ്യപ്പെടും.

ഇത് വെറുമൊരു ഒപ്പുശേഖരണമല്ല. ഒപ്പിടുന്നവര്‍ കര്‍ഷകരെ കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യം വായിക്കും. ചിലരൊക്കെ അഭിപ്രായങ്ങളും രേഖപ്പെടുത്തും. ജോളഡ് പറയുന്നു,
ജനുവരി 15ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ജോളഡിന്റെ ഈ യാത്ര ഉദ്ഘാടനം ചെയ്തത്. കലപ്പയും തലയില്‍ തൂക്കി ഇന്ത്യ മുഴുവന്‍ യാത്ര നടത്താനാണ് ജോളഡിന്റെ തീരുമാനം. നഗരവാസികളെ ബോധവല്‍ക്കരിക്കാന്‍ വന്‍കിട നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ബംഗളൂരുവിലെ പരിപാടിക്ക് ശേഷമാണ് കൊച്ചിയിലെത്തിയത്. സ്‌കൂളുകളിലും കോളജുകളിലും ജോളഡ് കയറിയിറങ്ങി. ചില യുവാക്കള്‍ക്ക് ഇതിനോടൊന്നും ഒരു താല്‍പര്യമില്ലെന്ന് ജോളഡ് സങ്കടത്തോടെ പറയുന്നു.

ഒരു ഒപ്പിടാന്‍ പറയുമ്പോള്‍ അസ്വസ്ഥരാകുന്ന ഇക്കൂട്ടര്‍ എങ്ങനെ കര്‍ഷകരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്നാണ് ഇയാളുടെ ചോദ്യം. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ വേഷത്തിലുമുണ്ട് പ്രത്യേകത. നവമാധ്യങ്ങളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
ഗൂഗിളിന്റെയും ഫേസ് ബുക്കിന്റെയുമൊക്കെ അടയാളങ്ങള്‍ കണ്ട് ചെറുപ്പക്കാര്‍ തന്റെയടുത്തേക്ക് ഓടിയെത്തുമെന്ന പ്രതീക്ഷയിലാണിത്. മൂന്ന് ദിവസത്തെ പരിപാടി പൂര്‍ത്തിയാക്കി ജോളഡ് നാളെ അടുത്ത നഗരത്തിലേക്ക് യാത്രയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago