HOME
DETAILS

ഫാം ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് ചികിത്സ നടത്തേണ്ടത് ആരോഗ്യവകുപ്പെന്ന് ഫാം മേധാവി

  
backup
February 08 2017 | 20:02 PM

%e0%b4%ab%e0%b4%be%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%82

പാലക്കാട്:തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിശദീകരിക്കേണ്ടതും ചികിത്സ നല്‍കേണ്ടതും ആരോഗ്യവകുപ്പാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ.ഷിബു സൈമണ്‍. രോഗം മൃഗങ്ങളില്‍ വന്നതിനെക്കുറിച്ചാണെങ്കില്‍ മാത്രമാണ് തനിക്ക് വിശദീകരണം നല്‍കാനാകുക. ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടുണ്ടെങ്കില്‍ ആര്‍ക്കൊക്കെയാണെന്നും അവര്‍ക്ക് എന്ത് ചികിത്സയാണ് നടത്തുന്നതെന്നുമെല്ലാം വിശദീകരിക്കേണ്ടത് ആരോഗ്യവകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്ക് രോഗം പകര്‍ന്ന വിവരം തന്നെ ആരും അറിയിച്ചിട്ടില്ലെന്നും ഡോ.സൈമണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍ക്കൊക്കെയാണ് രോഗബാധയുള്ളതെന്ന കാര്യം ചുരുങ്ങിയത് രോഗം ബാധിച്ചവരേയെങ്കിലും അറിയിക്കണമെന്ന് ഡി.സി.സി അധ്യക്ഷന്‍ വി.കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം മറച്ചുവെക്കുന്ന ആരോഗ്യവകുപ്പിന്റെ നടപടി മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണ്. സുപ്രഭാതത്തില്‍ വന്ന വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ വസ്തുത വെളിപ്പെടുത്താത്ത കാലത്തോളം എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളും ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരും.

രോഗം വന്നവര്‍ക്ക് എന്ത് ചികിത്സയാണ് നല്‍കുന്നതെന്നും മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കണം. അല്ലാത്ത പക്ഷം ഫാമിലെ തൊഴിലാളികളും കുടുംബാംഗങ്ങളും അടക്കം വലിയ ജനകീയ പ്രക്ഷോഭത്തിന് തങ്ങള്‍ ഒരുങ്ങുമെന്നും ഡി.സി.സി അധ്യക്ഷന്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം വരേയും ആരോഗ്യവകുപ്പ് രോഗത്തെക്കുറിച്ച് രോഗികളായ ജീവനക്കാരെ അറിയിച്ചിട്ടില്ല. രോഗകാര്യം അറിഞ്ഞാല്‍ രോഗം ഉള്ളവരും ഇല്ലാത്തവരുമായ ജീവനക്കാര്‍ ജോലിയില്‍ നിന്നും കൂട്ടത്തോടെ മാറിനില്‍ക്കുമോയെന്ന ആശങ്കയുള്ളതുകൊണ്ടാണ് ഇക്കാര്യം അറിയിക്കാത്തതെന്നാണ് ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം. അങ്ങനെ സംഭവിച്ചാല്‍ ഫാമിലെ ഉരുക്കള്‍ പട്ടിണിയിലാകും. ദൈനദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. എന്നതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുന്നു.

നേരത്തെ ഫാമിലെ മൃഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് 100 ഓളം ജീവനക്കാരില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. മൃഗങ്ങളെ പരിപാലിക്കുന്ന മുഴുവന്‍ ജീവനക്കാരുടേയും രക്തസാംപിളുകള്‍ മണിപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ച് പരിശോധനകള്‍ നടത്തിയിരുന്നു.
എന്നാല്‍ ആദ്യഘട്ടത്തില്‍ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരിലാണ് ഇപ്പോള്‍ തുടര്‍ പരിശോധനകളിലൊന്നില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചില ജീവനക്കാരുടെ രക്തസാംപിളില്‍ ബ്രൂസെല്ലാ ബാക്ടീരിയ ആന്റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്ന് രക്തം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. ഇവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago