HOME
DETAILS

ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാെമന്ന് സുപ്രിം കോടതി

  
backup
January 17 2018 | 02:01 AM

%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af


ന്യൂഡല്‍ഹി: യുവതീ-യുവാക്കള്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി. മാതാപിതാക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും ആ അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. മിശ്രവിവാഹിതരെ വിളിച്ചുവരുത്താനും ശിക്ഷിക്കാനും ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ദുരഭിമാന കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന 2010ല്‍ നല്‍കിയ റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മിശ്രവിവാഹിതരായ യുവതി യുവാക്കള്‍ക്ക് നേരെയുണ്ടാകുന്ന കൂട്ടായ ആക്രമണങ്ങള്‍ നിയമ വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ലളിതമായാണ് കാണുന്നതെന്നാണ് ചീഫ് ജസ്റ്റിസ് ഇന്നലെ ചൂണ്ടിക്കാട്ടിയത്.
തനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതിന്റെ പേരില്‍ യുവാവിനെ ആക്രമിക്കാന്‍ കുടുംബാംഗങ്ങള്‍ക്കോ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കോ അവകാശമില്ലെന്ന് കേസില്‍ അമിക്കസ് ക്യൂറി രാജ് രാമചന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. യുവതിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് അവളുടെ അവകാശമാണ്. അതിനെ അടിച്ചൊതുക്കുന്നത് അഭിമാനത്തെ തകര്‍ക്കലാണ്.
സഹോദരന്‍മാരാലോ പിതാവിനാലോ ജാതി, വര്‍ഗ ദുരഭിമാന ആക്രമണങ്ങളും കുറ്റകൃത്യമാണ്. ഇതിനെ മധ്യ കാലഘട്ടത്തെ നടപടികളോടാണ് താരതമ്യപ്പെടുത്താനാവുകയെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന നിയമ കമ്മിഷന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സൊളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പറഞ്ഞു. കേന്ദ്രത്തിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ താല്‍പര്യമില്ലെങ്കില്‍ കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍ വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസ് ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താ രാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  23 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  23 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  23 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  23 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  23 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago