HOME
DETAILS

ഗെയില്‍ പദ്ധതി വിരുദ്ധസമരം: ചില യാഥാര്‍ഥ്യങ്ങളും തിരുത്തലുകളും

  
backup
February 08 2017 | 21:02 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b8%e0%b4%ae

പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന കൂറ്റനാട് പ്രദേശത്തെ ജനങ്ങള്‍ ഗെയിലിന്റെ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ സമരം ചെയ്യുന്ന പശ്ചാത്തലത്തില്‍ അവിടെ നേരില്‍ ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നു തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് അവിടെയെത്തിയതും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതും. മനസ്സിലായ കാര്യങ്ങളില്‍ ഒന്നാമതായി അവിടത്തുകാര്‍ ഈ പദ്ധതിക്ക് എതിരല്ല എന്നതാണ്.
പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയെ മുന്‍നിര്‍ത്തി വളരെ തുച്ഛവിലയ്ക്ക് സ്വന്തം ഭൂമി ഗെയില്‍ പദ്ധതിക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്തവരാണ് പ്രദേശത്തുള്ളവര്‍. മണ്ണിനടിയിലൂടെ പോകുന്ന ഗ്യാസ് പൈപ്പ് ലൈന്‍ എന്തെങ്കിലും തരത്തിലുള്ള അപകടം ഭൂമിക്കോ പ്രദേശവാസികള്‍ക്കോ ഉണ്ടാക്കും എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നില്ല.
അല്ലെങ്കില്‍ ഭൂമിക്കടിയിലൂടെ പോകുന്ന ഗ്യാസ് പൈപ്പ് ലൈന്‍ ഒരു കാരണവശാലും പൊട്ടില്ല എന്നും ഇനി പൊട്ടിയാല്‍ തന്നെ യാതൊരു തരത്തിലുള്ള അപകടവും ഉണ്ടാക്കില്ല എന്നും അവരെ ആരോ പറഞ്ഞ് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തം ഭൂമി വിട്ടുകൊടുക്കുമ്പോള്‍ അവര്‍ക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല.

എന്നാല്‍, പ്രദേശത്ത് ഒരു 'വൈ' ജങ്ഷന്‍ ഉണ്ടെന്നും അതിന്റെ ടാങ്കുകളും അനുബന്ധ ഉപകരണങ്ങളും മറ്റും ഭൂമിക്കു മുകളിലാണ് എന്നറിഞ്ഞത് മുതലാണ് ജനങ്ങള്‍ ആശങ്കയിലായത്. ഈ ഒരു വസ്തുത പൂര്‍ണമായും മറച്ചുവച്ചാണ് അധികൃതര്‍ തങ്ങളോട് സംസാരിച്ചിരുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ജനസാന്ദ്രത അത്രയും കൂടുതലുള്ള പ്രദേശത്ത് നിന്ന് 'വൈ' ജങ്ഷന്‍ മാറ്റണം, ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണം എന്നീ ആവശ്യങ്ങളുമായാണ് നാട്ടുകാര്‍ സമരത്തിനിറങ്ങുന്നത്. ഈ സമരം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ മുന്‍പ് സമരം ചെയ്ത് പരിചയമുള്ളവരുടെയോ സമരമായിരുന്നില്ല, മറിച്ച് പദ്ധതി പ്രദേശം കണ്ടാല്‍ ന്യായമായും ആര്‍ക്കും തോന്നാവുന്ന ചില ആശങ്കകള്‍ മുന്‍നിര്‍ത്തി അതിന് പരിഹാരം തേടിയുള്ളതായിരുന്നു. തുടക്കം മുതലേ പലവിധ ഊഹാപോഹങ്ങള്‍ പരത്തിയും ഭീഷണിപ്പെടുത്തിയും നേരിടാനാണ് ഗവണ്‍മെന്റും മുഖ്യധാരാ പാര്‍ട്ടികളും ശ്രമിച്ചത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍ സമരക്കാരുടെ നിരന്തര ആവശ്യപ്രകാരം സബ് കലക്ടര്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും പദ്ധതി പ്രദേശവും പ്രദേശത്തെ ജനസാന്ദ്രതയും കണ്ട അദ്ദേഹം അദ്ദേഹത്തിന്റെ ആശങ്ക ഇങ്ങോട്ട് പങ്കുവയ്ക്കുകയാണുണ്ടായത്. ആശങ്ക തികച്ചും ന്യായമാണെന്നും തന്നാല്‍ കഴിയുന്നത് ചെയ്യുമെന്നും പറഞ്ഞാണദ്ദേഹം പിരിഞ്ഞത്. കാണുന്ന ഏതൊരാള്‍ക്കും ഭയാശങ്കയുളവാക്കുന്ന രീതിയില്‍ ഒരു പാട് വീടുകള്‍ക്ക് നടുവില്‍ 50 മീറ്റര്‍ പോലും ദൂരപരിധിയില്ലാതെയാണ് 'വൈ' ജങ്ഷന്‍ സ്ഥാപിക്കുന്നത്.

ജനുവരി 30ന് പൈപ്പുമായി വന്ന ലോറി സമരത്തിലായിരുന്ന നാട്ടുകാര്‍ തടഞ്ഞതാണ് രക്തരൂക്ഷിതമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. ലോറി വരുന്ന സമയത്ത് വളരെ കുറച്ചാളുകളേ സമര സ്ഥലത്തുണ്ടായിരുന്നുള്ളൂ. ലോറി തടയാന്‍ ശ്രമിച്ചെന്നു പറഞ്ഞ് പട്ടാമ്പി എസ്.ഐയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജും അറസ്റ്റും മര്‍ദനവും ആരംഭിച്ചു. അപ്പോള്‍ സമരപ്പന്തലില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു അധികമുണ്ടായിരുന്നത്. ഒരു വനിതാ പൊലിസുപോലുമില്ലാതെയാണ് പൊലിസുകാര്‍ സ്ത്രീകളെ മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്തിരിക്കുന്നത്. അവര്‍ കാലുകള്‍ കൊണ്ട് തൊഴിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. അവരെ ലാത്തി കൊണ്ടടിച്ചും ചവിട്ടിയും തള്ളിയും വാനില്‍ കയറ്റി.
പൊലിസിന്റെ നിര്‍ദാക്ഷിണ്യവും ക്രൂരവുമായ ഈ നടപടി പെട്ടെന്ന് നാട്ടിലാകെ പടര്‍ന്നു.

ജനങ്ങള്‍ സമരസജ്ജരായി കൂട്ടത്തോടെ സ്ഥലത്തെത്തി. ജനബാഹുല്യം കണ്ട് ഭയന്ന പൊലിസുകാര്‍ പാടത്തേക്കിറങ്ങി ദൂരെ മാറി നിന്ന് അപായസന്ദേശങ്ങള്‍ പല സ്ഥലത്തേക്കും അയച്ചു. അവര്‍ ചെയ്ത അതിക്രമത്തിന് പകരമായി തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന് അവര്‍ ന്യായമായും സംശയിച്ചു. എന്നാല്‍, ജനങ്ങള്‍ തികച്ചും ശാന്തരായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ചെയ്തത്. താമസിയാതെ പല സ്ഥലങ്ങളില്‍ നിന്നായി വനിതകളടക്കം റിസര്‍വ് പൊലിസ് ബറ്റാലിയനുകള്‍ എത്തിത്തുടങ്ങി. ഉയര്‍ന്ന പൊലിസുദ്യോഗസ്ഥരും സ്ഥലത്തെത്തി. സര്‍വ സന്നാഹങ്ങളുമായി ജനങ്ങളെ എതിരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊലിസ് എത്തിയതെങ്കിലും, അപ്പോഴേക്കും സ്ഥലം എം.എല്‍.എ ബല്‍റാം സ്ഥലത്തെത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള എം.എല്‍.എ ഉള്ളത് കൊണ്ട് അപ്പോള്‍ ആക്രമിക്കുന്നത് സമരം രാഷട്രീയ സ്വഭാവം കൈവരിക്കാനും കൂടുതല്‍ വഷളായി വിപരീത ഫലമുണ്ടാകുമെന്നും കണക്കു കൂട്ടിയ പൊലിസ് തന്ത്രത്തിലൂടെ ചതി പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വി.ടി യെ മുന്‍നിര്‍ത്തി നടത്തിയ ചര്‍ച്ചയില്‍ അറസ്റ്റ് ചെയ്തവരെയെല്ലാം കേസെടുക്കാതെ വെറുതെ വിടാമെന്നും നിര്‍മാണ പ്രവര്‍ത്തികള്‍ കുറച്ച് കാലത്തേക്ക് നിര്‍ത്തിവയ്ക്കുമെന്നും ഉന്നത അധികാരികള്‍ വാക്ക് കൊടുത്തു.

അടുത്ത ദിവസം രാവിലെ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് കണ്ടപ്പോള്‍ സമരക്കാര്‍ തലേ ദിവസം നടന്ന ചര്‍ച്ചയെ കുറിച്ചും തന്ന ഉറപ്പിനെ കുറിച്ചും ചോദിച്ചു. പൊടുന്നനെ യാതൊരു പ്രകോപനവുമില്ലാതെ ലാത്തിവീശുകയാണ് പൊലിസ് ചെയ്തത്. അടി കിട്ടിയ ജനങ്ങള്‍ ഉഴുതുമറിച്ച പാടത്തെ കട്ടകള്‍ പെറുക്കി പൊലിസിന് നേരെ എറിഞ്ഞു. എല്ലാം തിരക്കഥ എഴുതി ഉറപ്പിച്ചിരുന്ന പൊലിസ് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ ജനങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞു. ഇതുവരെ സമരങ്ങളിലൊന്നിലും പങ്കെടുക്കാതിരുന്ന നാട്ടുകാര്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് നാലുപാടും ചിതറിയോടി. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വ്യാപകമായി പൊലിസുകാര്‍ തല്ലിപ്പൊളിച്ചു. കടകളുടെ ചില്ലുകള്‍ തകര്‍ത്തു. തലേ ദിവസം നോട്ട് ചെയ്തിരുന്ന എല്ലാവരെയും കിട്ടാത്തതിനാല്‍ പൊലിസ് സമീപത്തെ വീടുകളിലേക്ക് ഓടിക്കയറി.

ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കുട്ടികളെയും പ്രസവിച്ച് കിടക്കുന്ന സ്ത്രീകളെപ്പോലും പച്ചത്തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടുന്നത് കേട്ട് വെടിവയ്പാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാര്‍ വീടുകളില്‍ നിന്ന് പോലും ജീവനും കൊണ്ടോടി. അവരില്‍ പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. റോഡിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം ലോറിയില്‍ കയറ്റി കൊണ്ടുപോയി. പുതിയ വാഹനങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സമരത്തിന് നേതൃത്വം കൊടുത്തവരാണ് എന്ന് തോന്നിയവരെയെല്ലാം ഇടനെഞ്ചിനും നാഭിക്കും വയറിനും ചവിട്ടിയും തൊഴിച്ചും ആന്തരികാവയവങ്ങള്‍ക്ക് വരെ ക്ഷതമേല്‍പ്പിച്ചു. തളര്‍ന്നുവീണ ഇവരെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുമ്പോള്‍ കൂട്ടം കൂടി നിന്ന് അടിക്കുന്നത് വിവിധ ചാനലുകളിലൂടെ ജനങ്ങള്‍ മുഴുവന്‍ കണ്ടതുമാണല്ലൊ.

കട്ടയില്‍ കൂടി ഓടി നാട്ടുകാരെ തല്ലുന്നതിനിടയില്‍ വീണ് ഒരു പൊലിസുകാരന്റെ കൈയൊടിഞ്ഞു എന്നതൊഴിച്ചാല്‍ പൊലിസുകാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. 400 ലധികം വരുന്ന നാട്ടുകാര്‍ ഇപ്പോഴും ആശുപത്രികളിലാണ്. രണ്ട് കാല്‍മുട്ടുകളും ബാന്റേജ് കെട്ടി 10 വയസ്സുള്ള കുട്ടിയെ ഒരു വീട്ടില്‍ ഞാന്‍ കണ്ടു. പാടത്തിന്റെ കരയില്‍ നിന്നിരുന്ന അവനെ പൊലിസ് ലാത്തി കൊണ്ട് അടിച്ചപ്പോള്‍ ഓടി വീണ് പരുക്ക് പറ്റിയതാണ്. അധിനിവേശ ബ്രിട്ടിഷ് പൊലിസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കാക്കിയിട്ട ചെന്നായകള്‍ പെരുമാറിയിരുന്നത് എന്ന് കാലിലും പുറത്തും തലയിലും പരുക്കേറ്റ് കിടക്കുകയായിരുന്ന 60 വയസിന് മേല്‍ പ്രായമുള്ള നാട്ടുകാരന്‍ വിശദീകരിക്കുമ്പോള്‍ അയാളുടെ മുഖം വിറക്കുന്നതും മുഖം ചുവക്കുന്നതും ഞാന്‍ കണ്ടു. ഇത് അയാള്‍ സഹിക്കുന്ന വേദനയുടേയും ആശങ്കകളുടേയും പ്രതിഫലനമായി വേണം കാണാന്‍.

സ്വന്തം ജീവനേയും സ്വത്തിനേയും കുറിച്ചുള്ള ആശങ്ക സര്‍ക്കാരുമായി പങ്കുവച്ചതിനാണോ തങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നതെന്ന് പല വീടുകളില്‍ നിന്നും ഉയര്‍ന്ന ചോദ്യമാണ്. സമരത്തില്‍ നിന്ന് പിന്മാറിയതല്ല. നാട്ടുകാര്‍ ഭയപ്പെട്ട് അന്ധാളിച്ച് നില്‍ക്കുകയാണ്. പലരും ഒളിവിലും ഭൂരിഭാഗം പേരും ആശുപത്രിയിലുമാണ്. നാട്ടുകാരെ ഭയപ്പെടുത്തിയും അടിച്ചൊതുക്കിയുമല്ല വികസനം കൊണ്ടുവരേണ്ടത്. അവരെ സാന്ത്വനപ്പെടുത്തിയും പരിഗണിച്ചും അനുഭാവപൂര്‍ണമായ സമീപനങ്ങളിലൂടെയുമാണ്. അധികാരികളേ ഓര്‍ക്കുക അവര്‍ സ്വതന്ത്രരാണ്, നിങ്ങളുടെ അടിമകളല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  20 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  20 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  20 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  20 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  20 days ago