ജെല്ലിക്കെട്ട് മത്സരം കാളയുടെ കുത്തേറ്റ് നാലുപേര്‍ മരിച്ചു
മധുര: തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ മൂന്നുപേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചതടക്കം സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.
അപകടത്തില്‍ മരിച്ചവര്‍ മത്സരം കാണാനായി എത്തിയവരാണെന്ന് പൊലിസ് അറിയിച്ചു. മധുരക്കടുത്ത ശിവഗംഗ, മഞ്ജവിരാട്ട്, തിരുച്ചിറപ്പള്ളി ജില്ലയിലെ ആവരംഗാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മത്സരത്തിനിടയില്‍ അപകടമുണ്ടായത്.
മുഖ്യമന്ത്രിയാണ് മധുരയില്‍ നടന്ന ജെല്ലിക്കെട്ട് മത്സരം ഉദ്ഘാടനം ചെയ്തിരുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളുമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തു വന്നതിനുപിന്നാലെയാണ് അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അലംഗനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്താന്‍ സ്ഥിരം വേദിയുണ്ടാക്കുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അറിയിച്ചു. വിദേശത്തു നിന്നുള്ളവര്‍പോലും ജെല്ലിക്കെട്ട് മത്സരം കാണാനായി തമിഴ്‌നാട്ടില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."