കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് ഒരുഘട്ടത്തില്‍ ജീവവായു പകര്‍ന്നത് തോപ്പില്‍ രവി: രമേശ് ചെന്നിത്തല
കൊല്ലം: കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും ഒരു കാലഘട്ടത്തില്‍ ജീവവായു പകര്‍ന്നുനല്‍കിയ നേതാവായിരുന്നു തോപ്പില്‍ രവിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോപ്പില്‍ രവി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇരുപത്തിയേഴാമത് അനുസ്മരണ സമ്മേളനം കൊല്ലം പബ്ലിക്ക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പ്രാസംഗികനും നിയമസഭാ സാമാജികനുമായിരുന്ന തോപ്പില്‍ രവി സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമായായിരുന്നു. പുതുതലമുറക്ക് എന്നും ആവേശവും ഉണര്‍വും സമ്മാനിച്ച അദ്ദേഹത്തെ കേരളം ആദരവോടാണ് നോക്കിക്കണ്ടിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ എ. ഷാനവാസ്ഖാന്‍ അധ്യക്ഷനായിരുന്നു. ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌ക്കാരം പെരുമ്പടവം ശ്രീധരന്‍ പുരസ്‌ക്കാര ജേതാവ് സംഗീതാ ശ്രീനിവാസന് സമര്‍പ്പിച്ചു.
രാഷ്ട്രീയക്കാരുടെ ജീവിതം സമ്പുഷ്ടമാകുന്നതിന് ചില സാമൂഹ്യ ബാധ്യതകള്‍ ഏറ്റെടുക്കുന്നത് ഉചിതമാകുമെന്ന് പെരുമ്പടവം പറഞ്ഞു. സദാചാര ബോധത്തെയും സങ്കല്‍പ്പങ്ങളേയും ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നോവലുകള്‍ കാലഘട്ടത്തില്‍ ശ്രദ്ധേയമാകുന്ന പ്രവണത ഏറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗീതയുടെ 'ആസിഡ്' എന്ന നോവലിനായിരുന്നു പുരസ്‌ക്കാരം. ഡോ മുഞ്ഞിനാട് പത്മകുമാര്‍ സാഹിത്യകാരിയേയും അവാര്‍ഡ് കൃതിയേയും പരിചയപ്പെടുത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി എസ് സുധീശന്‍ പ്രശംസാപത്രം സമര്‍പ്പിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍കോളീജ്യേറ്റ് ഡിബേറ്റിംഗ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ സമ്മാനദാനവിതരണം നടത്തി. ഡോ. എം.ആര്‍ തമ്പാന്‍, സൂരജ് രവി എന്നിവര്‍ സംസാരിച്ചു. നേരത്തെ പോളയത്തോടുള്ള തോപ്പില്‍ രവിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയോടാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."