കീട നശീകരണം: വെയര്‍ഹൗസിങ് കോര്പ്പറേഷന് പ്രവര്‍ത്തനം സജീവമാകുന്നു
കൊല്ലം: ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ഒരിടമായി മാത്രം വെയര്‍ഹൗസിങ് കോര്‍പ്പറേഷനെ അറിയുന്നവരാണ് അധികവും. എന്നാല്‍ എലി, മറ്റ് കീടങ്ങള്‍ എന്നിവയുടെ നശീകരണത്തിനുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്ന ഏജന്‍സി എന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ് സംസ്ഥാന വെയര്‍ ഹൗസിങ് കോര്പ്പറേഷന്.
കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വെയര്‍ഹൗസിങ് കോര്പ്പറേഷന് സെക്രട്ടേറിയേറ്റ്, ഹൈക്കോടതി, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍, കെ.റ്റി.ഡി.സി ഹോട്ടലുകള്‍, ഐ.ആര്.ഇ, കെ.എം.എം.എല്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ എലി, ചിതല്, പാറ്റ, മറ്റ് കീടങ്ങള്‍ എന്നിവയെ നിര്‍മാര്‍ജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വഹിച്ചിട്ടുണ്ട്.
ജില്ലയില്‍ കൊല്ലം, കരിക്കോട്, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ എന്നീ വെയര്‍ഹൗസുകള്‍ ഇത്തരം സേവനം നല്‍കുന്നതിന് പര്യാപ്തമാണ്. 30 പേരോളം വരുന്ന സാങ്കേതിക ജീവനക്കാരുടെ സംഘമാണ് ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി എലി, കീട നിര്‍മാര്‍ജനം നടത്തുന്നത്. ഇതിനായി യു.എല്‍.വി മെഷീനുകള്‍, റോക്കര്‍ സ്പ്രേയര്‍, പവര്‍ സ്പ്രേയര്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
റോഡോഫോ എന്ന എലി നശീകരണ പദാര്‍ഥത്തിന്റെ ഉത്പാദനവും വിതരണവും നടത്തുന്നത് വെയര്‍ ഹൗസിങ് കോര്‍പ്പറേഷനാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ് ക്വാറന്റൈന് ആന്റ് സ്റ്റോറേജ് ഡയറക്ട്രേറ്റിന്റെ ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന് മിതമായ നിരക്കിലാണ് കരാര്‍ ഏറ്റെടുക്കുന്നത്. പാരിസ്ഥിതിക സൗഹൃദവും വിഷാംശം തീരെ കുറഞ്ഞതുമായ പദാര്‍ഥങ്ങളുടെ ഉപയോഗത്തിലൂടെയാണ് നിര്‍മാര്‍ജന പ്രവര്‍ത്തനം നടത്തുന്നത്. ജില്ലയില്‍ എലി, കീട നശീകരണ പ്രവര്‍ത്തികള്‍ സജീവമായി ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി റീജിയണല്‍ മാനേജര്‍ സലില അറിയിച്ചു. പ്രവൃത്തികള്‍ക്കായി വിളിക്കേണ്ട നമ്പര്‍ 04742742234, 9447238457.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."