മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം:ആറുപേര്‍ പിടിയില്‍
നെയ്യാറ്റിന്‍കര: കഴിഞ്ഞദിവസം വാഹന പരിശോധനയ്‌ക്കെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറംഗ സംഘത്തെ നെയ്യാറ്റിന്‍കര പൊലിസ് പിടികൂടി. നെയ്യാറ്റിന്‍കരയില്‍ പാരലല്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാരായ പെരുമ്പഴുതൂര്‍ തളിയാഴിക്കല്‍ മണികണ്ഠവിലാസത്തില്‍ ജയന്‍ (36) , പീലിയോട് ചന്തവിള പുത്തന്‍വീട്ടില്‍ ബിജു (33) , പീലിയോട് സ്വ ദേശി അഭിലാഷ് (33) , പൊരിയണിക്കാല പുത്തന്‍വീട്ടില്‍ ഉണ്ണി (34) , കാവുവിള അയണിയറത്തല പുത്തന്‍വീട്ടില്‍ മനു (27) , തൊഴുക്കല്‍ കിഴക്കേ കുന്നുവിള വീട്ടില്‍ മനോജ് (29) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്കായിരുന്നു സംഭവം.
അമരവിളയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ഇവര്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.നെയ്യാറ്റിന്‍കര-പാറശാല റൂട്ടില്‍ സമാന്തര സര്‍വീസ് നടത്തിയിരുന്ന രണ്ട് വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.
അക്രമത്തില്‍ പരുക്കേറ്റ ആറ്റിങ്ങല്‍ ആര്‍.ടി.ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശങ്കരപിളള (43) , അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ് (40) , ബിജു (45) എന്നിവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പൊലിസ് കണ്ടെത്തിയിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."