മദ്യവില്‍പനശാല: പൂവാറിലും കഠിനംകുളത്തും ജനരോഷം ശക്തം
കോവളം: പൂവാറിലെ സ്വകാര്യ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ നടത്താന്‍ എന്‍.ഒ.സി നല്‍കിയ പഞ്ചായത്തിന്റെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ പൂവാറില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. രാവിലെ 11 മണിയോട്കൂടി സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ അണിചേര്‍ന്നു. തുടര്‍ന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ പഞ്ചായത്തോഫിസ് ഉപരോധിച്ചു.
അടുത്ത തിങ്കളാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ പ്രത്യേക അജണ്ടയായി പ്രശ്‌നം അവതരിപ്പിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉപരോധക്കാര്‍ക്ക് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പുല്ലുവിള, പൂവാര്‍ ഫെറോനകള്‍, ജമാഅത്ത് കമ്മിറ്റി, മദ്രസാ അധ്യാപകര്‍, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."