ഐ.എസ് ആക്രമണത്തില്‍ അഫ്ഗാനിസ്താനില്‍ ആറ് റെഡ്ക്രോസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഐ.എസ് ആക്രമണത്തില്‍ അഫ്ഗാനിസ്താനില്‍ ആറ് റെഡ്ക്രോസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
കാബൂള്‍: റെഡ്ക്രോസിന്റെ ആറ് അഫ്ഗാന് സ്വദേശികളായ പ്രവര്‍ത്തകര്‍ ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹിമപാതമുണ്ടായ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കു നേര്‍ക്കാണ് ഭീകരാക്രമണമുണ്ടായത്.
അഫ്ഗാനിസ്താനിലെ ജോസ്ജാന്‍ പ്രവിശ്യയിലാണ് ആക്രമുണ്ടായതെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ്ക്രോസ് (ഐ.സി.ആര്.സി) വക്താവ് തോമസ് ഗ്ലാസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തതായി അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ഉണ്ടായ ആക്രമണത്തില്‍ ഇവരെ കൂടാതെ രണ്ടു പേരെ കാണാതായതായും ഇദ്ദേഹം പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കി. അഫ്ഗാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹിമപാതത്തില്‍ നൂറിലേറെ പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."