കാട്ടാന വൈദ്യുത വേലി തകര്‍ത്തു; വന്‍തോതില്‍ കൃഷിയും നശിപ്പിച്ചു
പേരാമ്പ്ര: പെരുവണ്ണാമുഴി വട്ടക്കയം ഭാഗത്ത് കര്‍ഷകരെ രക്ഷിക്കാനായി വനം വകുപ്പ് അഞ്ചുലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ് (വൈദ്യുത വേലി) കാട്ടാന തകര്‍ത്തു. കൃഷിയിടങ്ങളില്‍ കയറിയ ആന വന്‍തോതില്‍ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. പാഴുകുന്നേല്‍ അപ്പോളോ, പൈകയില്‍ സുജി മാത്യു തുടങ്ങിയവരുടെ പറമ്പുകളിലാണ് കാട്ടാന കഴിഞ്ഞ ദിവസങ്ങളില്‍ വിളയാടിയത്. വാഴ, കമുങ്ങ്, റബര്‍ കൃഷികളാണ് നശിപ്പിച്ചത്.
മേഖലയില്‍ മിക്ക രാത്രികളിലും വീട്ടുകാര്‍ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണെന്ന് കുടുംബസമേതം കഴിയുന്ന ഭിന്നശേഷിക്കാരനായ മഠത്തിനകത്ത് ജോണ്‍സണ്‍ പറഞ്ഞു.
കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങിയാല്‍ ഡ്രമ്മടിച്ച് ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് തുരത്തുന്നത്. എഴുപത്തിയഞ്ചു ശതമാനം ശാരീരിക വൈകല്യമുള്ള ജോണ്‍സണും കുടുംബവും ആന ഭീഷണിക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നില്‍ സമരം നടത്തിയപ്പോഴാണ് ഡി.എഫ്.ഒ ഇടപെട്ട് വട്ടക്കയം ഭാഗത്തു സോളാര്‍ വേലി സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."