കൊതുക് ഉറവിട നശീകരണം ഊര്‍ജ്ജിതമാക്കി
ആലപ്പുഴ: കൊതുകുജന്യ രോഗങ്ങള്‍ ജില്ലയിലെ ചില സ്ഥലങ്ങളില്‍നിന്നു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. പെരുമ്പളം, കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളില്‍ കൊതുകു നശീകരണത്തിന്റെ ഭാഗമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിങ് എന്നിവ നടത്തി. വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു. എലിപ്പനി പ്രതിരോധ ഗുളിക എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. വെള്ളക്കെട്ടുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം. ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ശുദ്ധജലം മാത്രം കുടിക്കുക.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രിയിലോ ചികില്‍സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാംഗം എ.എം. നൗഫല്‍, ആശാ പ്രവര്‍ത്തകര്‍, എ.ഡി.എസ്. ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."