ബഹ്റൈനില്‍ ട്രാഫിക് ഫീസ് വര്‍ധന നീട്ടിവച്ചു
മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഈ മാസം പകുതിയോടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിവിധ ട്രാഫിക് നിരക്കുവര്‍ധനകള്‍ നീട്ടിവച്ചതായി അധികൃതര്‍ അറിയിച്ചു. ബഹ്റൈന്‍ ആഭ്യന്തരവകുപ്പു മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയാണ് ഫീസ് വര്‍ധനവ് താല്‍ക്കാലികമായി നീട്ടിവച്ചത്.
വാഹന രജിസ്ട്രേഷന്, പുതിയ ഡ്രൈവിങ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്ക് ഈ മാസം പകുതിയോടെ ഇരട്ടിയിലധികം ഫീസ് വര്‍ധനവ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ ഡ്രൈവിങ് ജോലി ആവശ്യമില്ലാത്ത തൊഴില്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ലൈസന്‍സ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നിര്‍ദേശങ്ങളും വര്‍ധിപ്പിച്ച ഫീസ് നിരക്കും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചയുടനെയാണു പുതിയ മാറ്റങ്ങള്‍ തല്ക്കാലം നീട്ടിവയ്ക്കുന്നതായി ആഭ്യന്തര മന്ത്രി അറിയിച്ചത്. ഫീസ് വര്‍ധനവ് നീട്ടിവയ്ക്കാനുള്ള കാരണമോ എപ്പോള്‍ തുടങ്ങുമെന്നോ അറിയിപ്പിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."