കനാലില്‍ മാലിന്യക്കൂമ്പാരം; പരിസരവാസികള്‍ക്ക് ദുരിതം
വടകര: കനാലില്‍ മാലിന്യങ്ങള്‍ വന്നടിയുന്നതിനാല്‍ പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ തിരുവള്ളൂര്‍ ഡിസ്ട്രിബ്യൂട്ടറി കനാലിലാണ് മാലിന്യം നിറയുന്നത്.
വീടുകളിലും കടകളിലുമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് കനാലിനെ മലിന്യവാഹിനിയാക്കുന്നത്. കനാല്‍ വഴി വെള്ളം തുറന്നുവിടുമ്പോള്‍ ഈ മാലിന്യങ്ങള്‍ ഒഴുകി താഴ്ന്ന പ്രദേശങ്ങളില്‍ എത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവയില്‍ അധികവും.
തിരുവള്ളൂര്‍ വിതരണ കനാലിന്റെ ചേറ്റുകെട്ടിക്ക് സമീപം മുല്ലോടി ഭാഗത്ത് മാലിന്യം തടഞ്ഞു നിര്‍ത്താന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാലിന്യം കനാലിന്റെ കരയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. ഇതു വീണ്ടും കനാലില്‍ തന്നെ വീഴാനുള്ള സാധ്യതയേറെയാണ്. പരിസരവാസികള്‍ക്ക് ഈ മാലിന്യം പ്രയാസമാകുന്നതായും പരാതിയുണ്ട്.
ഇങ്ങനെയുള്ള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."