കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്
കുറ്റ്യാടി: മലയോര മേഖലയെ കുറ്റ്യാടി ടൗണുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
മലയോര മേഖലയിലെ ഏറ്റവും പഴക്കംചെന്ന റോഡ് വീതികൂട്ടി റീ ടാര്‍ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ചെറിയ വാഹനങ്ങളും കാല്‍നട യാത്രക്കാരും ജീവന് പണയം വച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.
റോഡിന്റെ ഇരുഭാഗത്തെയും അരികുകള്‍ ഒന്നര അടിയോളം താഴ്ന്നു കിടക്കുന്നതിനാല്‍ എതിര് ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ക്ക് അരിക് കൊടുക്കാന്‍ കഴിയാതെ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് ഇവിടെ പതിവാണ്. മുണ്ടകുറ്റിക്കനാല് വളവില്‍ മാസങ്ങളായി രൂപപ്പെട്ട ഭീമന് കുഴി വലിയ വാഹനങ്ങള്‍ക്കും ഭീഷണിയായിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള ട്രിപ്പര്‍ ലോറികളും ഈ റോഡിലൂടെയാണ് ദിവസേന കുതിച്ചു പായുന്നത്.
തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."