പാനമ അഴിമതി: ആരോപണങ്ങള്‍ പൊളിഞ്ഞ പടം പോലെയെന്ന് നവാസ് ശരീഫ്
ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ആരോപണങ്ങള്‍ 'പൊളിഞ്ഞ പടത്തെ' പോലെയാണെന്ന് ശരീഫ് പറഞ്ഞു. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അക്കൗണ്ടബിലിറ്റി കോടതിക്കു മുന്‍പാകെ ഹാജരായതായിരുന്നു അദ്ദേഹം.
ഇത് 13-ാം തവണയാണ് ഇസ്ലാമാബാദിലെ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് നവാസ് ശരീഫ് ഹാജരാകുന്നത്. ഇതേ കേസില്‍ കുറ്റാരോപിതരായ മകള്‍ മറിയം, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം കോടതിയില്‍ ഹാജരായി. രണ്ടു സാക്ഷികളെ കൂടി എന്‍.എ.ബിയില്‍ ഹാജരാക്കി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീഫിന്റെ അഭിഭാഷകനായ ഖ്വാജ ഹാരിസ് സാക്ഷികളെ ക്രോസ് വിസ്താരം നടത്തി. തുടര്‍ന്ന് 23ലേക്ക് വാദംകേള്‍ക്കല്‍ നീട്ടിവച്ച് കോടതി പിരിയുകയായിരുന്നു. 23നു മൂന്നു സാക്ഷികളോടു കൂടി ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.
തുടര്‍ന്ന് കോടതിക്കു പുറത്തിറങ്ങിയ ശരീഫ് മാധ്യമങ്ങളോടാണ് ആരോപണങ്ങള്‍ നിഷേധിച്ചത്. 1960കളില്‍ പുറത്തിറങ്ങിയ വന്‍ ബജറ്റ് സിനിമ പരാജയപ്പെട്ടത് ഉദാഹരിച്ചാണ് തനിക്കെതിരായ ആരോപണം ശരീഫ് തള്ളിക്കളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."