HOME
DETAILS
MAL
'ദേശീയ യുവ ഉത്സവ് അട്ടിമറിച്ച കേന്ദ്രനടപടി പ്രതിഷേധാര്‍ഹം'
backup
January 17 2018 | 03:01 AM
തിരുവനന്തപുരം: ദേശീയ യുവ ഉത്സവ് അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു. നാടന്‍ കലകളുള്‍പ്പെടെയുള്ള ഇനങ്ങളില്ലാതെയാണ് ദേശീയ യുവ ഉത്സവ് സംഘടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. മത്സരയിനങ്ങള്‍ ഒഴിവാക്കി യുവ ഉത്സവ് സെമിനാറുകളില്‍ ഒതുക്കാനാണ് നീക്കം. കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സംസ്ഥാന കേരളോത്സവം സംഘടിപ്പിച്ചതു തന്നെ വിജയികളെ ദേശീയ തലത്തില്‍ മത്സരിപ്പിക്കാനാണ്. എന്നാല്‍ ദേശീയ മത്സരങ്ങളെക്കുറിച്ചോ പങ്കെടുപ്പിക്കേണ്ടതു സംബന്ധിച്ചോ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്ര യുവജനകാര്യ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ട് മറുപടിയില്ലെന്നും പി. ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."