ഫ്‌ളൈഹിന്ദ് എന്ന പേര് അല്‍ഹിന്ദിന്റേത്
കോഴിക്കോട്: ഫ്‌ളൈഹിന്ദ് എന്ന വ്യാപാര നാമം കോഴിക്കോട്ടെ മറ്റൊരു ട്രാവല്‍ ഏജന്‍സി അനധികൃതമായി ഉപയോഗിക്കുന്നതിനെതിരേ നല്‍കിയ കേസില്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് അനുകൂലമായി വിധി.
കോഴിക്കോട് രണ്ടാം അഡീഷനല്‍ ജില്ലാ കോടതിയാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 'ഫ്‌ളൈഹിന്ദ്' എന്ന പേര് ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സഹോദര സ്ഥാപനമായി 2011 മുതല്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന് കോടതി കണ്ടെത്തി. അല്‍ഹിന്ദ് മുന്‍ ജീവനക്കാരനായിരുന്ന ഷെമീം അഹമ്മദ് കക്കാട്ട്, കെ.വി സക്കറിയ തുടങ്ങിയ എതിര്‍കക്ഷികള്‍ തങ്ങളുടെ വ്യാപാര നാമമായ ഫ്‌ളൈഹിന്ദ് അന്യായമായി ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ വാദം കോടതി അംഗീകരിച്ചു. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനുവേണ്ടി അഡ്വ.എം.എസ് സജി, അഡ്വ.ഷിജിന്‍ സ്‌കറിയ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."