അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വിതരണമാണ് നടക്കുന്നത്. ഒന്നരക്കോടിയിലധികം പുസ്തകങ്ങളുടെ ബൈന്റിങ് ജോലികള്‍ കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റിയില്‍ പൂര്‍ത്തിയായി. 3.2 കോടി പാഠപുസ്തകമാണ് ഒന്നാം വോള്യമായി അടുത്ത ടേമില്‍ വേണ്ടിവരിക. അച്ചടി അവസാനഘട്ടത്തിലാണെന്നും മാര്‍ച്ചിന് മുന്‍പ് എല്ലാ സ്‌കൂളിലും പുസ്തകങ്ങള്‍ എത്തിക്കുമെന്നും കെ.ബി.പി.എസ് അധികൃതര്‍ പറഞ്ഞു. പുസ്തകവിതരണ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ ചെയര്‍മാനും സ്‌പെഷല്‍ സെക്രട്ടറി ഗോപാലകൃഷ്ണഭട്ട് വൈസ് ചെയര്‍മാനുമായുള്ള ആറംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."