ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് വിവേചനപരം: എസ്.വൈ.എസ്
കോഴിക്കോട്: സ്വതന്ത്ര ഭാരതത്തില്‍ വിവിധ മത വിഭാഗങ്ങള്‍ക്ക് ലഭിച്ചു വന്നിരുന്ന സഹായങ്ങളില്‍ നിന്നും മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടി വിവേചനപരവും മതനിരപേക്ഷതക്കു നിരക്കാത്തതുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
ഹജ്ജ് സബ്‌സിഡിയായി നല്‍കിയിരുന്ന 700 കോടി രൂപയാണ് കേന്ദ്രഗവണ്‍മെന്റ് നിര്‍ത്തലാക്കിയത്.
എന്നാല്‍ ഇതര മതവിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമില്ല. ഒരു മതവിഭാഗത്തെ മാത്രം വേട്ടയാടി അവര്‍ക്ക് അവകാശപ്പെട്ടതും ഭരണഘടനാപരവുമായ സഹായങ്ങള്‍ നിര്‍ത്തലാക്കുന്നത് മതേതര സങ്കല്‍പങ്ങള്‍ക്കും ഇന്ത്യ കാത്തുപോരുന്ന പൊതു നൈതികതക്കും എതിരാണ്.
മത ന്യൂനപക്ഷങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റ് ഭരണഘടനയും പാരമ്പര്യവും മറക്കരുതെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."