HOME
DETAILS

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍

  
backup
February 09 2017 | 05:02 AM

%e0%b4%ab%e0%b5%87%e0%b4%b8%e0%b5%8d%e0%b4%ac%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa

നിലമ്പൂര്‍: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വഴിക്കടവ് മാമാങ്കര സാളിഗ്രാമത്ത് ജിതിനെ (24) ആണ് നിലമ്പൂര്‍ എസ്‌ഐ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കാട്ടുമുണ്ടയിലെ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിക്ക് കാട്ടുമുണ്ടയിലെ മറ്റൊരു യുവാവുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയുടെ സ്വര്‍ണാഭരണം തട്ടിയെടുത്തത്.
ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി പരിചയപ്പെട്ട ജിതിന്‍ പിന്നീട് വീട്ടമ്മയെ സ്ഥിരം ഫോണ്‍ ചെയ്യുമായിരുന്നു. ഫോണ്‍ എന്‍ഗേജ്ഡ് ആയപ്പോള്‍ നിനക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത് നിന്റെ ഭര്‍ത്താവിനോട് പറഞ്ഞ് കുടുംബം തകര്‍ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ രണ്ടിന് യുവതിയുടെ വീടിനടുത്തെത്തി ഒന്നരപ്പവന്‍ തൂക്കം വരുന്ന കൈച്ചെയിന്‍ കൈക്കലാക്കി. തുടര്‍ന്ന് പ്രതി മഞ്ചേരിയിലെ പണയസ്വര്‍ണ കടയില്‍ 19,200 രൂപക്ക് വില്‍ക്കുകയായിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ട കാര്യം ഭര്‍ത്താവും വീട്ടുകാരും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടര്‍ന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുമൊന്നിച്ച് കടയിലെത്തി പോലിസ് സ്വര്‍ണ്ണാഭരണം വീണ്ടെടുത്തു.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവതികളുമായി മാന്യമായി മാത്രം ചാറ്റു ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും ഫോണ്‍ ചെയ്ത് ബന്ധം സുദൃഢമാക്കുകയും ചെയ്ത് സ്ത്രീകളുടെ വിഷമങ്ങളിലും മറ്റും ആശ്വാസവചനവുമായെത്തി വീട്ടിലെ രഹസ്യങ്ങള്‍ മനസ്സിലാക്കുകയും ഈ കാര്യങ്ങള്‍ ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞ് വിവാഹമോചനം ചെയ്യിക്കും എന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുക എന്നതാണ് ഇയാളുടെ പതിവ് രീതി. അഭിമാനക്ഷതം ഭയന്ന് ഇരകളാവുന്ന സ്ത്രീകള്‍ പലപ്പോഴും ഇയാള്‍ക്കെതിരെ പരാതിപ്പെടാന്‍ തയ്യാറാകാറില്ല. ചില സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും ഇപ്രകാരം വാട്‌സാപ്പിലും മറ്റും ചോദിച്ചു വാങ്ങി പിന്നീട് അത് പോസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പതിവ്.
ഫോണ്‍ കോളുകളും അയച്ച ടെക്സ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും എടുത്തു സൂക്ഷിച്ച് അതുപയോഗിച്ച് വാട്ട്‌സാപ്പിലും മറ്റും കാണിച്ച് തുടരെ തുടരെ ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ രീതിയാണ്. സ്വഭാവത്തില്‍ മാറ്റം കാണുമ്പോള്‍ പ്രതികരിക്കുന്ന സ്ത്രീകളെ തന്റെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം പറഞ്ഞും ഫോണ്‍ റെക്കോര്‍ഡുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞും തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നു പറഞ്ഞും ഇയാള്‍ ഭീഷണിപ്പെടുത്താറാണ് പതിവ്. ഇങ്ങനെ ഭീഷണിക്കു വഴങ്ങുന്ന ഇരകളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുളളതായും അറിയുന്നു. ജിതിന്‍ നിരവധി കളവു കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
വഴിക്കടവ്, നിലമ്പൂര്‍, എടക്കര, പോത്തുകല്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്.
എസ്‌ഐക്കു പുറെമ അഡീഷണല്‍ എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐ ശശിധരന്‍, സിപിഒ മാരായ ഷാഫി, അരുണ്‍, ഡ്രൈവര്‍ ഗോപാലന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീഡിപ്പിച്ചുവെന്ന് കാണിച്ച് ഈ യുവതി നല്‍കിയ മറ്റൊരു പരാതിയില്‍ കാട്ടുമുണ്ടയിലെ മറ്റൊരാളയെും കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ യുവതികള്‍ ചൂഷണത്തിനിരയായിട്ടുണ്ടോ എന്നറിയുന്നതിനായി ജിതിന്റെ ഫോണ്‍ കോള്‍ വിവരങ്ങളും ഫെയ്‌സ് ബുക്കും വാട്‌സാപ്പും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊലിസ് പരിശോധിച്ചു വരികയാണ്.
ഏതെങ്കിലും തരത്തില്‍ ഭീഷണിക്കു വിധേയരായ യുവതികള്‍ക്ക് നിലമ്പൂര്‍ പൊലിസുമായി ബന്ധപ്പെടാവുന്നതാണെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago