ഐ ലീഗ്: നെരോക്കക്ക് വിജയം; ഈസ്റ്റ് ബംഗാളിന് സമനില
പനാജി: ഐ ലീഗ് ഫുട്‌ബോളില്‍ നെരോക്കോയും ഇന്ത്യന്‍ ആരോസും തമ്മില്‍ നടന്ന മത്സരത്തില്‍ നെരോക്കക്ക് രണ്ട് ഗോളിന്റെ വിജയം. ഐസ്വാള്‍ എഫ്. സിയും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയ മറ്റൊരു മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഇന്ത്യന്‍ ആരോസിനെ രണ്ട് ഗോളിന് തോല്‍പിച്ച നെരോക്ക 18 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഇന്ത്യന്‍ ആരോസിന്റെ ഹോം മത്സരത്തിലാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആരോസിനെ തോല്‍പിച്ചത്. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ആരോസിന് ഗോള്‍ മടക്കാനായില്ല.
18-ാം മിനിറ്റില്‍ ആരോസിന്റെ പ്രതിരോധ താരം അന്‍വര്‍ അലിയുടെ കാലില്‍ തട്ടിയായിരുന്നു ആരോസിന്റെ ആദ്യ ഗോള്‍. ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചു വരുന്നതിന് ആരോസ് കിണഞ്ഞു ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല. ലീഡ് നിലനിര്‍ത്താന്‍ നെരോക്ക പ്രതിരോധത്തിന്റെ ശക്തി കൂട്ടിയതിനാല്‍ ആരോസിന്റെ പല മുന്നേറ്റങ്ങളും നെരോക്കയുടെ ബോക്‌സിനു മുന്നില്‍ പരാജയപ്പെട്ടു.
രണ്ടാം പകുതിക്ക് ശേഷം നല്‍കിയ അധിക സമയത്തായിരുന്നു നെരോക്കോയുട രണ്ടാം ഗോള്‍. 95-ാം മിനിറ്റില്‍ നെരോക്കോ താരം ഒഡിലിയുടെ ഷോട്ട് ആരോസ് ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ പ്രവേശിച്ചതോടെ രണ്ട് ഗോളിന്റെ വ്യക്തമായ വിജയവുമായി നെരോക്കോ കളം വിട്ടു. ഈസ്റ്റ് ബംഗാളും ഐസ്വാള്‍ എഫ്. സിയും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. വിരസമായി തുടങ്ങിയ ആദ്യ പകുതിയില്‍ ഇരുടീമുകളില്‍ നിന്നും മികച്ച മുന്നേറ്റമൊന്നുമുണ്ടായില്ല. രണ്ടാം പകുതിക്ക് ശേഷം ഗോള്‍ നേടുന്നതിന്ന് ഇരു ടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല.
മുന്നേറ്റ നിരയില്‍ ഒരു താരത്തെ മാത്രം നിര്‍ത്തി മധ്യനിരയിലും പ്രതിരോധത്തിലും ശക്തി കൂട്ടി ഗോള്‍ വഴങ്ങുന്നതില്‍ ടീമിനെ രക്ഷിക്കുന്ന രീതിയിലായിരുന്നു ഈസ്റ്റ് ബംഗാള്‍ ടീമിന്റെ ലൈനപ്പ്. മത്സരം സമനിലയിലായതിനാല്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. 19 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും 14 പോയിന്റുമായി ഐസ്വാള്‍ എഫ്. സി അഞ്ചാം സ്ഥാനത്തുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."