ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
സെഞ്ചൂറിയന്‍: ദക്ഷാണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ 35 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുന്‍നിര താരങ്ങളെയാണ് നഷ്ടമായത്. മുരളി വിജയ് (9), ലോകേഷ് രാഹുല്‍ (4), വിരാട് കോഹ്‌ലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടടപ്പെട്ടത്. ഇതോടെ കളി തിരിച്ചു പിടിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. കഴിഞ്ഞ കളിയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ കോഹ്‌ലി പുറത്തായത് ഇന്ത്യക്ക് വന്‍തിരിച്ചടിയായി.
കോഹ്‌ലിയെയും രാഹുലിനെയും പുറത്താക്കി എന്‍ഗിഡിയാണ് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കിയത്. 40 ബോളില്‍ 11 റണ്‍സുമായി പൂജാരയും 24 ബോളില്‍ അഞ്ച് റണ്‍സുമായി പാര്‍ഥിവ് പട്ടേലുമാണ് ക്രീസിലുള്ളത്. ഏഴ് വിക്കറ്റ് മാത്രം ബാക്കി നില്‍ക്കേ 252 റണ്‍സ് എടുത്താല്‍ മാത്രമേ ഇന്ത്യക്ക് ജയിക്കാനാവൂ. വന്‍മതില്‍ പൂജാരയിലാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സുമായി കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 258 റണ്‍സില്‍ ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി എ.ബി ഡിവില്ല്യേഴ്‌സ് (80), എല്‍ഗാര്‍ (61), ക്യാപ്റ്റന്‍ ഡുപ്ലെസിസ് (48) എന്നിവരാണ് ഭേതപ്പെട്ട പ്രകടനം പുറത്തെടുത്തത്.
നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടത്. മൂന്ന് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുമ്‌റയും രണ്ട് വിക്കറ്റ് വീഴ്ത്തി ഇഷാന്ത് ശര്‍മയും ഒരു വിക്കറ്റ് വീഴ്ത്തി അശ്വിനും മികച്ച പിന്തുണ നല്‍കി. 80 റണ്‍സ് നേടിയ ഡിവില്ല്യേഴ്‌സ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 121 പന്ത് നേരിട്ട ഡിവില്ല്യേഴ്‌സ് 10 ഫോറുകളുടെ ബലത്തിലാണ് 80 റണ്‍സ് നേടിയത്. 12 പന്തുകള്‍ നേരിട്ട ഡീന്‍ എല്‍ഗാര്‍ നാലു ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെടെ 61 റണ്‍സ് സ്വന്തമാക്കി.
മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 141 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. 141 പന്തുകള്‍ നേരിട്ട് 48 റണ്‍സുമായി പൊരുതിയ ക്യാപ്റ്റന്‍ ഡുപ്ലെസിസിസാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 250 കടത്തിയത്. പക്ഷേ സ്വന്തം ബോളില്‍ ഡുപ്ലെസിസിയെ ക്യാച്ച് ചെയ്ത് പുറത്താക്കി ബുമ്‌റ ദക്ഷിണാഫ്രിക്കക്ക് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ക്വിന്റണ്‍ ഡികോക്ക് (12), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (26), കേശവ് മഹാരാജ് (ആറ്), കഗീസോ റബാഡ (നാല്), എന്‍ഗിഡി (ഒന്ന്), മോണ്‍ മോര്‍ക്കല്‍ (10) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."