പദ്ധതി നിര്‍വഹണത്തില്‍ അലംഭാവം: പുരോഗതി വിലയിരുത്താന്‍ യോഗങ്ങള്‍
മലപ്പുറം: ജില്ലയില്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം യോഗം ചേരാന്‍ തീരുമാനിച്ചു. പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാനാണ് യോഗങ്ങള്‍ ചേരുന്നത്. അതേ സമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചിലവ് സംബന്ധിച്ച വിശദാംശങ്ങല്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്തതും നിര്‍വഹണ ഉദ്യോഗസ്ഥര്‍ വിനിയോഗ സ്റ്റേറ്റ്മെന്റ് നല്ക്കാത്തതും പദ്ധതി ചെലവ് കുറഞ്ഞുപോയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ പദ്ധതി നിര്‍വഹണത്തിലും ഫണ്ട് വിനയോഗത്തിലും ജില്ല പന്ത്രണ്ടാം സ്ഥാനത്താണ്.
ഫെബ്രുവരി 13 മുതല്‍ 16 വരെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകള്‍ യോഗത്തില്‍ പങ്കെടുക്കും. ഒരു ദിവസം രണ്ട് കേന്ദ്രങ്ങളിലായി അവലോകന യോഗങ്ങള്‍ ചേരുക. ഫെബ്രുവരി 16ന് ജില്ലാ പഞ്ചായത്തും മുഴുവന്‍ നഗരസഭകളുടെയും അവലോകനം ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടരുടെ ചുമതലയുള്ള എ.ഡി.എം പി. സെയ്യിദ് അലി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ജയ്പാല് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."